city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസിന്റെ പക്ഷപാത നടപടി; യൂത്ത്‌ലീഗ് പ്രക്ഷോഭത്തിലേക്ക്

പോലീസിന്റെ പക്ഷപാത നടപടി; യൂത്ത്‌ലീഗ് പ്രക്ഷോഭത്തിലേക്ക്
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും നടന്ന വ്യാപക അക്രമത്തിന്റെ പേരില്‍ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ പീഡിപ്പിക്കുന്ന നയം പോലീസ് തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കന്‍ കാഞ്ഞങ്ങാട് മണ്ഡലം യൂത്ത്‌ലീഗ് നേതൃയോഗം തീരുമാനിച്ചു.
കാഞ്ഞങ്ങാട്ട് ഒരു സമുദായത്തിന്റെ കടകളും വീടുകളും മാത്രം തെരഞ്ഞുപിടിച്ച് അക്രമിക്കുകയും ഏഴോളം പള്ളികളും മദ്രസകളും അനാഥാലയങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തിട്ടും ഇതര സമുദായത്തിന്റെ ആരാധനാലയങ്ങള്‍ സംരക്ഷിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ സാമുദായിക കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും ചെയ്ത പോലീസ് മേധാവികളുടെ നീക്കം പ്രതിഷേധാര്‍ഹമാണ്. നാട്ടില്‍ കൊലപാതക കേസുകളിലും ക്വട്ടേഷന്‍ അക്രമ കേസുകളിലുംപ്പെട്ട ആളുകള്‍ പോലീസിന്റെ മുന്നില്‍ വിലസുമ്പോള്‍ രാഷ്ട്രീയ കേസുകളില്‍പ്പെട്ട മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ ഗുണ്ടാ ലിസ്റ്റില്‍പ്പെടുത്തി ജയിലിലടച്ച നടപടി ഒരുനിലക്കും ന്യായീകരിക്കാന്‍ കഴിയാത്തതാണ്. ഇത്തരം പക്ഷപാതപരമായ നടപടികള്‍ പോലീസ് തുടരുകയാണെങ്കില്‍ നീതി ലക്ഷ്യമാക്കുന്നതിന് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യൂത്ത്‌ലീഗ് നിര്‍ബന്ധിതരായിത്തീരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
കാഞ്ഞങ്ങാട്ടെ പ്രശ്‌നത്തിന് തുടക്കംകുറിച്ച ഓട്ടോ റിക്ഷ കത്തിക്കലുമായി ബന്ധപ്പെട്ട സംഭവം രാഷ്ട്രീയ പ്രശ്‌നമല്ലെന്ന് പകല്‍വെളിച്ചംപോലെ തെളിഞ്ഞിട്ടും കാഞ്ഞങ്ങാട്ട് കലാപം നടത്തി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയ ഓട്ടോ റിക്ഷ കത്തിക്കലിനെക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരാത്ത പോലീസ് നടപടി ജനങ്ങളില്‍ ദുരൂഹത ഉണര്‍ത്തുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
യൂത്ത്‌ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.പി. ജാഫര്‍ ഉദ്ഘാടനം ചെയ്തു. ഹക്കീം മീനാപ്പീസ് അധ്യക്ഷത വഹിച്ചു. എന്‍.കെ.ഹാരിസ് ബാവാ നഗര്‍, ബഷീര്‍ കൊവ്വല്‍പ്പള്ളി, ശംസുദ്ദീന്‍ കൊളവയല്‍, അബ്ദുല്ല പടന്നക്കാട്, ഷെരീഫ് ബല്ലാ കടപ്പുറം, റിയാസ് അതിഞ്ഞാല്‍, ഹാഷിം പടന്നക്കാട്, പി.കെ. അഷ്‌റഫ്, നൗഷാദ് കൊത്തിക്കാല്‍, അഷ്‌റഫ് കല്ലംചിറ, സാജിദ് , ഹനീഫ, സുബൈര്‍, സജീര്‍, അഷ്‌റഫ്, ഷൗക്കത്ത്, സുബൈര്‍, ശിഹാബ്, വി.വി. ഇല്ല്യാസ്, ഹംസ, റിയാസ്, സി.കെ.റഷീദ് പ്രസംഗിച്ചു.


Keywords: Kanhangad, Youth League, Police, യൂത്ത്‌ലീഗ്, കാഞ്ഞങ്ങാട്, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia