മന്ത്രിയുടെ പരിപാടി അലങ്കോലമാക്കിയ സംഭവം: കെഎസ്ടിഎ ഓഫീസിന്റെ ഗേറ്റില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിച്ചു
Sep 6, 2015, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 06/09/2015) ദേശീയ അധ്യാപക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് കാഞ്ഞങ്ങാട്ടെത്തിയ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബിനെതിരെ മുദ്രാവാക്യം വിളിച്ച് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ പരിപാടി അലങ്കോലമാക്കിയതില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന കെഎസ്ടിഎ ജില്ലാ കമ്മിറ്റി ഓഫീസ് ഗേറ്റില്‍ പോസ്റ്ററുകള്‍ പതിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ആസനത്തിനുറപ്പില്ലാതെ സമരം പൊളിയുന്ന കുരു ചകാക്കള് മേലാല്‍ മന്ത്രിക്കെതിരെ ഉഡായിപ്പുമായി വന്നാല്‍ വിവരമറിയും, അബ്ദുര്‍ റബ്ബ് കേവലം മന്ത്രി മാത്രമല്ലെന്നും നഹാ സാഹിബിന്റെ പുത്രനും മലബാറിന്റെ മാനസപുത്രനാണ്, തോന്നിവാസം തുടര്‍ന്നാല്‍ മന്ത്രി തന്നതിന്റെ ബാക്കി ഞങ്ങളും തരും എന്നിവങ്ങനെയാണ് പോസ്റ്ററുകളിലുള്ളത്.
മന്ത്രിയുടെ പരിപാടി അലങ്കോലമാക്കിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. കെ എസ് ടി എ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പെടെ 100 ഓളം അധ്യാപകര്‍ക്കെതിരെയാണ് കേസ്. അധ്യാപക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്നതിനിടെ കെ എസ് ടി എയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ഉദ്ഘാടന വേദിയിലേക്ക് തള്ളിക്കയറുകയും ഇതേ തുടര്‍ന്ന് പരിപാടി അലങ്കോലമാവുകയുമായിരുന്നു.
Keywords : Kasaragod, Minister, Minister P.K Abdu rabb, Teacher, Kanhangad, KSTA.