city-gold-ad-for-blogger

പെരുമ്പാമ്പിനെ പിടിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് കടിയേറ്റു

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.08.2014) പെരുമ്പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ യുവാവിന് കടിയേറ്റു. കുറ്റിക്കാലിലെ പൊക്കന്‍ നായരുടെ മകനും മഹീന്ദ്ര ഫിനാന്‍സ് വെള്ളരിക്കുണ്ട് ശാഖയിലെ ജീവനക്കാരനുമായ കെ രാജേഷിന്റെ വലതുകൈയ്യാണ് പാമ്പ് കടിച്ചുകീറിയത്. കൈക്ക് സാരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെമ്മട്ടംവയല്‍ കുറ്റിക്കാലിലാണ് സംഭവം. കുറ്റിക്കാല്‍ പാറക്കണ്ടത്തിലെ ലക്ഷ്മിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ രണ്ട് മീറ്ററോളം നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയവര്‍ പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ പാമ്പ് മരത്തിലേക്ക് ഇഴഞ്ഞുകയറുകയായിരുന്നു. പാമ്പിനെ വലിച്ച് താഴെയിടാനുള്ള ശ്രമത്തിനിടയിലാണ് രാജേഷിന് കടിയേറ്റത്.

ഏതാനും പേര്‍ ചേര്‍ന്ന് ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പ്ലാസ്റ്റിക് കയറും മറ്റും ഉപയോഗിച്ച് വരിഞ്ഞ് മുറുക്കി വീപ്പയില്‍ നിക്ഷേപിച്ചു. അതേസമയം സംഭവം ചെമ്മട്ടംവയലിലെ ഫോറസ്റ്റ് ഓഫീസില്‍ അറിയിച്ചിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വാഹനമില്ലെന്നായിരുന്നു കാരണം പറഞ്ഞത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പെരുമ്പാമ്പിനെ പിടിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് കടിയേറ്റു

Keywords : Kanhangad, Snake bite, Hospital, K Rajesh, Chemmattam Vayal, Youth injured after snake bite. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia