ഫുട്‌ബോള്‍ മത്സരത്തിനിടെ അക്രമം; യുവാവിന് പരിക്ക്
Feb 20, 2012, 14:00 IST
കാഞ്ഞങ്ങാട് : ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ യുവാവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറക്കളായി ബലിപ്പാറയിലെ ചാര്‍ത്തന്റെ മകന്‍ രാജനാണ് (35) അടിയേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് ഗുരുപുരത്ത് ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെയുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അരുണ്‍, വിനീത്, സജിത്ത്, മുനീര്‍, നൗഷാദ് തുടങ്ങിയവര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് രാജന്‍ പരാതിപ്പെട്ടു.
Keywords: kasaragod, Kanhangad, Assault, Youth, hospital, Football tournament,






