ഉത്സവത്തിനെത്തിയ യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍
Apr 5, 2015, 22:56 IST
രാജപുരം: (www.kasargodvartha.com 05/04/2015) ക്ഷേത്രത്തിലെ കളിയാട്ടത്തിന് ശബ്ദവെളിച്ചമൊരുക്കാന്‍ എത്തിയ യുവാവിനെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബളാല്‍ നായര്‍ കടവിലെ കുഞ്ഞിക്കണ്ണന്‍ - സരോജിനി ദമ്പതികളുടെ മകന്‍ രാഹുല്‍ (21) ആണ് മരിച്ചത്.
പരപ്പ കിംങ്‌സ് സൗണ്ട്‌സിലെ ജീവനക്കാരനായിരുന്നു രാഹുല്‍. ഞായറാഴ്ച രാത്രി എട്ട് മണിയോടെ തായന്നൂര്‍ മഹാവിഷ്ണു ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടത്തിയത്. സ്ഥലത്തെ ഒരു തറവാട്ടില്‍ ഉത്സവത്തിന് സൗണ്ട് സംവിധാനമൊരുക്കാനെത്തിയതായിരുന്നു.
കൂടെ ജോലി ചെയ്യുന്ന ഒടയംചലിലെ മറ്റൊരു യുവാവിനൊപ്പം രാഹുല്‍ രാത്രിയില്‍ കുളിക്കാന്‍ പോയിരുന്നു. ഒടയംചാലിലെ യുവാവ് ആദ്യം കുളിച്ചു കയറി. ഏറെ നേരമായിട്ടും രാഹുല്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സരോജിനി. സഹോദരി: രജനി

Keywords : Rajapuram, Youth, Death, Obituary, Kanhangad, Rahul.