കാഞ്ഞങ്ങാട്: യുവാവിനെ തീവണ്ടിയില്‍ നിന്നും തെറിച്ച് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് കാഞ്ഞങ്ങാട് സൗത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന് വടക്ക് ഭാഗത്തുള്ള റെയില്‍പ്പാളത്തില്‍ 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തീവണ്ടിയില്‍ നിന്നും യുവാവ് അബദ്ധത്തില്‍ റെയില്‍പ്പാളത്തിലേക്ക് തെറിച്ച് വീണതാണെന്ന് ദൃക്സാക്ഷിയായ മുറിയനാവിയിലെ എ.വി.രാമചന്ദ്രന് ഹൊസ്ദുര്‍ഗ് പോലീസിന് നല്കിയ വ്യക്തമാക്കി. യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: kasaragod, Kanhangad, Kerala, Obituary, Train,