യുവതിയെ വഞ്ചിച്ച യുവാവ് ഗള്‍ഫിലേക്ക് കടന്നു
Mar 5, 2012, 17:00 IST
കാഞ്ഞങ്ങാട്: ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെ പ്രണയം നടിച്ച് സാമ്പത്തിക ചൂഷണത്തിനും ലൈംഗിക പീഡനത്തിനും ഇരയാക്കിയ കേസില്‍ പ്രതിയായ യുവാവ് പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഗള്‍ഫിലേക്ക് കടന്നു. തുരുത്തി സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരം പള്ളിക്കര തായല്‍തൊട്ടിയിലെ സുലൈമാന്‍ ഹാജിയുടെ മകനും അജ്മാനിലെ സൂപ്പര്‍ മാര്‍ക്കറ്റ് കമ്പനിയുടെ നടത്തിപ്പുകാരനുമായ കബീറിനെതിരെ (36) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി നിര്‍ദ്ദേശ പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയായിരുന്നു.
തുരുത്തി മുഴക്കീലില്‍ താമസിക്കുന്ന യുവതിയെ കബീര്‍ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം ചെയ്ത ശേഷം നാല് വര്‍ഷക്കാലം സാമ്പത്തികമായി ചൂഷണം ചെയ്യുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും കാര്യം കഴിഞ്ഞപ്പോള്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് പരാതി. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടിയോടൊപ്പം കഴിയുകയായിരുന്ന യുവതിയെ അഞ്ച് വര്‍ഷം മുമ്പാണ് കബീര്‍ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തിയത്. അഞ്ച് വര്‍ഷം മുമ്പ് ആല്‍ബത്തില്‍ പാടി അഭിനയിക്കുന്നതിനിടയില്‍ ഇരുവരും കണ്ടുമുട്ടുകയും പരിചയം പ്രണയത്തില്‍ കലാശിക്കുകയുമായിരുന്നു. യുവതിയെ വിവാഹം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയ കബീര്‍ പിന്നീട് ഗള്‍ഫില്‍ പോയി.
അതുവരെ മറ്റൊരാളെ ആശ്രയിച്ച് കഴിയുകയായിരുന്ന കബീറിന് അജ്മാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ വേണ്ടി സ്വര്‍ണ്ണാഭരണങ്ങളും പണവും നല്‍കി യുവതി സഹായിച്ചിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ച് പിന്നീട് കബീര്‍ സ്വര്‍ണ്ണവും പണവും തിരിച്ചുനല്‍കിയെങ്കിലും തുടര്‍ന്നും യുവതി സാമ്പത്തിക സഹായം നല്‍കി. 2011 ഒക്‌ടോബര്‍ 30ന് കബീര്‍ നാട്ടിലെത്തുകയും യുവതിയെ വിവാഹം ചെയ്യാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
ഇതിനിടെ കുറച്ച് പണവും സ്വര്‍ണ്ണവും ആവശ്യമുണ്ടെന്നും ഇതെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും കബീര്‍ അറിയിച്ചതിനെ തുടര്‍ന്ന് 2012 ജനുവരി അവസാന വാരം യുവതി കണ്ണൂരില്‍ കബീറുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് മൂന്ന് ദിവസം കണ്ണൂരിലെ ഒരു ഹോട്ടലില്‍ വിവാഹ കാര്യം സംസാരിക്കാനുണ്ടെന്നും ഇതില്‍ തീരുമാനമുണ്ടാക്കാമെന്നും പറഞ്ഞ്കബീര്‍ യുവതിയെ താമസിപ്പിച്ചു. ഇതിനിടയിലാണ് കബീര്‍ തന്നെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതെന്ന് യുവതി പറഞ്ഞു. പിന്നീട് കബീറിനെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് യുവതി അന്വേഷിച്ചപ്പോഴാണ് ഷാര്‍ജയിലെ വ്യാപാരിയായ ബേക്കല്‍ മാസ്തിഗുഡയിലെ എം.ജി.ഇസ്മയിലിന്റെ മകള്‍ മുംതാസിനെ കബീര്‍ വിവാഹം ചെയ്തതായി വ്യക്തമായത്.
വഞ്ചിതയായെന്ന് ബോധ്യപ്പെട്ട യുവതി ഇതു സംബന്ധിച്ച് ആദ്യം ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. ഇതെ തുടര്‍ന്നാണ് നീതി തേടി യുവതി ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കിയത്. കോടതി നിര്‍ദ്ദേശ പ്രകാരം കബീറിനെതിരെ ചന്തേര പോലീസ് കേസെടുക്കുകയായിരുന്നു. നീലേശ്വരം സിഐ സി.കെ.സുനില്‍കുമാറാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. തുരുത്തി സ്വദേശിനിയായ യുവതിയുടെ ആദ്യ ഭര്‍ത്താവിന്റെ അടുത്ത ബന്ധുകൂടിയാണ് കബീര്‍. പോലീസ് അന്വേഷണം നടക്കുന്നതിനിടെ കബീര്‍ അജ്മാനിലേക്ക് കടക്കുകയാണുണ്ടായത്.

Keywords: kasaragod, Kanhangad, Youth, Woman,