മീന്‍ പിടിക്കുന്നതിനിടെ യുവാവ് കുളത്തില്‍ വീണു മരിച്ചു
Jun 15, 2015, 13:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/06/2015) മീന്‍ പിടിക്കുന്നതിനിടെ യുവാവ് റോഡരികിലെ കുളത്തില്‍ വീണ് മരിച്ചു. പടന്നക്കാട് ലക്ഷംവീട് കോളനിയിലെ അമ്പാടി- തൊപ്പിച്ചി ദമ്പതികളുടെ മകന്‍ ചന്ദ്രനാ (45)ണ് മരിച്ചത്. പടന്നക്കാട് പഴയ റെയില്‍വേ ഗേറ്റിന് റോഡരികിലുള്ള കുളത്തിലാണ് അപകടമുണ്ടായത്.
ഞായറാഴ്ച വൈകിട്ട് മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു. ഭാര്യ: ഇന്ദിര. മക്കളില്ല. സഹോദരങ്ങള്‍: ജഗദീശന്‍, സുരേശന്‍, സാവിത്രി, രാധ. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
ഞായറാഴ്ച വൈകിട്ട് മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു. ഭാര്യ: ഇന്ദിര. മക്കളില്ല. സഹോദരങ്ങള്‍: ജഗദീശന്‍, സുരേശന്‍, സാവിത്രി, രാധ. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.