യുവാവിനെ തട്ടിതെറിപ്പിച്ചത് മറ്റൊരു ബസാണെന്ന് പോലീസിന് വിവരം ലഭിച്ചു
Feb 16, 2012, 16:47 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ടിബി സര്‍ക്കിളിന് സമീപം വ്യാപാരഭവന് മുമ്പില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആറങ്ങാടി സ്വദേശി അനസ് എന്ന സി കെ ഫായിസി(19)നെ തട്ടിയിട്ടത് അരയി റൂട്ടിലോടുന്ന മറ്റൊരു ബസാണെന്ന് പോലീസിന് വിവരം ലഭിച്ചു. ഫായിസിനെ തട്ടിയിട്ട ഈ ബസ് കുറച്ച് മുന്നോട്ടുപോയി അല്‍പ്പനേരം നിര്‍ത്തിയിടുകയും ഫായിസിനെ തിരിഞ്ഞ് നോക്കാതെ യാത്ര തുടരുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
ബസിടിച്ച് തെറിച്ച് തൊട്ടുപിറകില്‍ വരികയായിരുന്ന ലീഡര്‍ ബസിനടുത്ത് റോഡില്‍ തെറിച്ച് വീണ് തലയിടിച്ചാണ് ഫായിസിന് മരണം സംഭവിച്ചതെന്നാണ് സൂചന. റോഡില്‍ ചോര തളം കെട്ടി നിന്നിരുന്നു. റോഡില്‍ വീണുകിടന്ന ഫായിസിനെ പരിസരവാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടവുമായി ബന്ധപ്പെട്ട് കെ എല്‍ 13 കെ 9772 നമ്പര്‍ ലീഡര്‍ ബസ് ഡ്രൈവര്‍ക്കെതിരെയാണ് നരഹത്യക്ക് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ഫായിസിന്റെ മരണം ആറങ്ങാടി പ്രദേശത്തെയും അജാനൂര്‍ കൊത്തിക്കാല്‍ പ്രദേശത്തെയും ഒരു പോലെയാണ് ദു:ഖത്തിലാഴ്ത്തിയത്. ഫായിസിന്റെ കുടുംബം അജാനൂര്‍ കൊത്തിക്കാലിലാണ് താമസം. ഗള്‍ഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരുന്നതിനിടെയാണ് ഫായിസിനെ മരണം തട്ടിയെടുത്തത്.
ഗള്‍ഫിലേക്ക് പോകുന്നതിനായി ഫായിസ് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുകയും ഇതിന്റെ എന്‍ക്വയറി ചൊവ്വാഴ്ച നടന്നതുമായിരുന്നു. പാസ്‌പോര്‍ട്ട് ഉടന്‍ ലഭ്യമാക്കി ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഫായിസിന്റെ ജീവന്‍ വിധിയുടെ ക്രൂര വിനോദത്തില്‍ പൊലിഞ്ഞു പോകുകയായിരുന്നു. എസ് എസ് എല്‍ സി കഴിഞ്ഞ് പെയിന്റിംങ് ജോലികള്‍ ചെയ്തു വരികയായിരുന്ന ഫായിസ് യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. നാട്ടിലേവര്‍ക്കും പ്രിയങ്കരനായ ഫായിസിന്റെ വിയോഗം അതുകൊണ്ട് തന്നെ രണ്ട് പ്രദേശങ്ങളെയാണ് ദു:ഖസാന്ദ്രമാക്കിയത്.

ഫായിസിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബനാത്ത് വാല സെന്ററില്‍അന്ത്യ കര്‍മ്മങ്ങള്‍ നടത്തി തുടര്‍ന്ന് ആറങ്ങാടി നൂറുല്‍ ഹുദ മദ്രസയില്‍ പൊതുദര്‍ശത്തിന് വച്ചു. പിന്നീട് കൊത്തിക്കാല്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി. കൊത്തിക്കാലില്‍ അനുശോചനയോഗവും നടന്നു. ഫായിസിന്റെ മരണത്തില്‍ ആറങ്ങാടി ശാഖാ ലീഗ് കമ്മിറ്റി അനുശോചിച്ചു. എം.കെ.കുഞ്ഞബ്ദുള്ള ഹാജി, കാസ്മി കുഞ്ഞബ്ദുള്ള, സി.എച്ച്.അബൂബക്കര്‍ മുസ്ലിയാര്‍, ടി.റംസാന്‍, എം.ബഷീര്‍, എം.സൈനുദ്ദീന്‍, കെ.കെ.ജലീല്‍, വി.പി.കുഞ്ഞാമദ്, എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാഞ്ഞങ്ങാട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Keywords: Bike-Accident, Death, Youth, Kanhangad, Kasaragod