Campaign | യൂത് കോണ്‍ഗ്രസിന്റെ യംഗ് ഇന്‍ഡ്യ കാംപയ് ന്റെ സംസ്ഥാനതല പരിപാടിക്ക് കാഞ്ഞങ്ങാട്ട് ഉജ്ജ്വല തുടക്കം
സംഘടന ലക്ഷ്യമിടുന്നത് 140 നിയോജക മണ്ഡലത്തിലും ഓരോ ബൂതില്‍ നിന്നും ഒരു പ്രതിനിധിയെ വീതം പങ്കെടുപ്പിച്ച് 60 ദിവസങ്ങളിലായി നടത്തുന്ന വിപുലമായ ചര്‍ചാ വേദി
സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷനായിരുന്നു
കാഞ്ഞങ്ങാട്: (KasargodVartha) യൂത് കോണ്‍ഗ്രസിന്റെ യംഗ് ഇന്‍ഡ്യ കാംപയ് ന്റെ സംസ്ഥാനതല ഉദ് ഘാടനം ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് നഗരസഭാ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഉദ് ഘാടനം ചെയ്തു.
യംഗ് ഇന്‍ഡ്യ കാംപയ് ന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കൂടുതല്‍ ശക്തി പകരുമെന്നും അടിത്തട്ടില്‍ യൂത് കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനം ശക്തമാകുമെന്നും ദേശീയ അധ്യക്ഷന്‍ പറഞ്ഞു. 140 നിയോജക മണ്ഡലത്തിലും ഓരോ ബൂതില്‍ നിന്നും യൂത് കോണ്‍ഗ്രസിന്റെ ഒരു പ്രതിനിധിയെ വീതം പങ്കെടുപ്പിച്ച് 60 ദിവസങ്ങളിലായി നടത്തുന്ന വിപുലമായ ചര്‍ചാ വേദിയാണ് സംഘടന ലക്ഷ്യമിടുന്നത്.
പരിപാടി കഴിയുമ്പോള്‍ സംസ്ഥാനത്തെ വന്‍ യുവജന മുന്നേറ്റമായി യൂത് കോണ്‍ഗ്രസ് മാറുമെന്നും ശ്രീനിവാസ് പറഞ്ഞു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം പരിപാടിക്ക് പുറമെ ഞായറാഴ്ച മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളിലും പരിപാടി നടന്നു.
സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷനായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം, ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, യൂത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളായ സിവി പുഷ്പലത, വൈശാഖ് നാരായണ സ്വാമി, സംസ്ഥാന ഭാരവാഹികളായ അഭിന്‍ വര്‍ക്കി, ജോമോന്‍ ജോസ്, മിഥുന്‍ മോഹന്‍, റെനോം പി രാജന്‍, ലയണല്‍ മാത്യു, വൈശാഖ് കണ്ണേര, പവിത് മാലോല്‍, പി എഫ് അനുരാജ്, വിപി അബ്ദുര്‍ റശീദ്, വികെ ഷിബിന, ഒ ജെ ജെനീഷ്, ഉനൈസ് ബേഡകം, ജില്ലാ പ്രസിഡന്റ് കെആര്‍ കാര്‍ത്തികേയന്‍, കോണ്‍ഗ്രസ് നേതാക്കളായ എം അസിനാര്‍, എ ഗോവിന്ദന്‍ നായര്‍, ഡോ.ഖാദര്‍ മാങ്ങാട്, ബിപി പ്രദീപ് കുമാര്‍, അഡ്വ.പിവി സുരേഷ്, സാജിദ് മൗവ്വല്‍, ധന്യ സുരേഷ്, രാജു കട്ടക്കയം, റാഫി അടൂര്‍, ഷിബിന്‍ ഉപ്പിലിക്കൈ എന്നിവര്‍ സംസാരിച്ചു.