city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തിര­ഞ്ഞെ­ടു­പ്പിന്റെ മറ­വില്‍ ജില്ല മുഴു­വന്‍ എ-ഐ ഗ്രൂപ്പ് രഹ­സ്യ യോ­ഗ­ങ്ങള്‍

തിര­ഞ്ഞെ­ടു­പ്പിന്റെ മറ­വില്‍ ജില്ല മുഴു­വന്‍ എ-ഐ ഗ്രൂപ്പ് രഹ­സ്യ യോ­ഗ­ങ്ങള്‍ കാ­ഞ്ഞ­ങ്ങാ­ട്: ജ­നു­വ­രി­യില്‍ ന­ട­ക്കു­ന്ന യൂ­ത്ത് കോണ്‍­ഗ്ര­സ് സം­ഘ­ട­ന തി­ര­ഞ്ഞെ­ടു­പ്പി­ന്റെ മ­റ­വില്‍ മൂ­ത്ത കോണ്‍­ഗ്ര­സു­കാര്‍ പ­ര­ക്കെ ചേ­രി തി­രി­യു­ന്നു. ജി­ല്ല മു­ഴു­വന്‍ എ­-­ഐ ഗ്രൂ­പ്പ് യോ­ഗ­ങ്ങള്‍ സ­ജീ­വ­മായി.

യൂ­ത്ത് കോണ്‍­ഗ്ര­സ് പി­ടി­ക്കാ­നെ­ന്ന പേ­രില്‍ ഐ ഗ്രൂ­പ്പ് ര­ഹ­സ്യ യോ­ഗം മുന്‍ ന­ഗ­ര­സ­ഭ ചെ­യര്‍­മാന്‍ വി. ഗോ­പി­യു­ടെ നേ­തൃ­ത്വ­ത്തില്‍ ക­ഴി­ഞ്ഞ ദി­വ­സം പു­തി­യ­കോ­ട്ട­യി­ലെ സ്വ­കാ­ര്യ ഹോ­ട്ടല്‍ ഹാ­ളില്‍ ചേര്‍­ന്ന­പ്പോള്‍ എ ഗ്രൂ­പ്പി­ന്റെ കാ­ഞ്ഞ­ങ്ങാ­ട്ട് ത­ല നേ­തൃ­യോ­ഗം വെ­ള്ളി­യാഴ്ച രാ­വി­ലെ പു­തി­യ­കോ­ട്ട ഗ­വ. ­­­റ­സ്റ്റ് ഹൗ­സില്‍ ന­ട­ന്നു. യൂ­ത്ത് കോണ്‍­ഗ്ര­സ് പാര്‍­ലി­മെന്റ് നി­യോ­ജ­ക മ­ണ്ഡ­ലം പ്ര­സി­ഡ­ണ്ട് ഹ­ക്കിം കു­ന്നില്‍ അ­ട­ക്ക­മു­ള്ള നേ­താ­ക്കള്‍ യോ­ഗ­ത്തി­നെ­ത്തി.­­

യൂ­ത്ത് കോണ്‍­ഗ്ര­സി­ന് രാ­ജ്യ­ത്ത് പു­തു­ജീ­വന്‍ നല്‍­കാന്‍ രാ­ഹുല്‍­ഗാ­ന്ധി­യു­ടെ നിര്‍­ദേ­ശ­പ്ര­കാ­രം ഇ­ത് ര­ണ്ടാം ത­വ­ണ­യാ­ണ് സം­ഘ­ട­നാ തി­ര­ഞ്ഞെ­ടു­പ്പ് ന­ട­ക്കു­ന്ന­ത്.­­ 1994 ഒ­ക്ടോ­ബര്‍ 25 ന് മു­മ്പ് ജ­നി­ച്ച് 18 നും 35 വ­യ­സ്സി­നും ഇ­ട­യില്‍ പ്രാ­യ­മു­ള്ള­വര്‍­ക്കാ­ണ് യൂ­ത്ത് കോണ്‍­ഗ്ര­സില്‍ അം­ഗ­ത്വം ല­ഭി­ക്കു­ക. 1978 ഏ­പ്രില്‍ 29ന് ശേ­ഷം ജ­നി­ച്ച­വര്‍­ക്ക് മാ­ത്ര­മേ യൂ­ത്ത് കോണ്‍­ഗ്ര­സ് ഭാ­ര­വാ­ഹി സ്ഥാ­ന­ത്തേ­ക്ക് മ­ത്സ­രി­ക്കാന്‍ ക­ഴി­യൂ. ഈ മാ­സം 25 ന് മു­മ്പ് അം­ഗ­ത്വ വി­ത­ര­ണം പൂര്‍­ത്തി­യാ­ക്കാ­നാ­ണ് നി­ല­വില്‍ തീ­രു­മാ­ന­മു­ള്ള­ത്. അ­തു­കൊ­ണ്ട് ത­ന്നെ പ­ര­മാ­വ­ധി അം­ഗ­ങ്ങ­ളെ ചേര്‍­ത്ത് യൂ­ത്ത് കോണ്‍­ഗ്ര­സ് പി­ടി­ക്കാ­നു­ള്ള നീ­ക്ക­മാ­ണ് എ­-­ഐ വി­ഭാ­ഗ­ങ്ങള്‍ ന­ട­ത്തു­ന്ന­ത്. അം­ഗ­ത്വ വി­ത­ര­ണം പൂര്‍­ത്തി­യാ­യ ശേ­ഷം സൂ­ക്ഷ്­മ പ­രി­ശോ­ധ­ന ന­ട­ത്തി വോ­ട്ടര്‍ ലി­സ്റ്റ് പ്ര­ഖ്യാ­പി­ക്കും. ലി­സ്റ്റ് പ­രി­ശോ­ധി­ക്കാ­നും പ­രാ­തി­കള്‍ പ­രി­ഹ­രി­ക്കാ­നും പി­ന്നീ­ട് ഒ­രാ­ഴ്­ച സ­മ­യ­മു­ണ്ടാ­കും.

അ­തി­നു­ശേ­ഷം 2013 ജ­നു­വ­രി­യില്‍ ബൂ­ത്ത്­-­പ­ഞ്ചാ­യ­ത്ത് ത­ല തി­ര­ഞ്ഞെ­ടു­പ്പു­കള്‍ ന­ട­ക്കും.­­ യൂ­ത്ത് കോണ്‍­ഗ്ര­സില്‍ അം­ഗ­ത്വ­വ­മെ­ടു­ത്ത പ്രൈ­മ­റി അം­ഗ­ങ്ങള്‍­ക്കാ­ണ് ബൂ­ത്ത്­-­പ­ഞ്ചാ­യ­ത്ത് ത­ല വോ­ട്ട­വ­കാ­ശം. ഇ­വി­ടെ നി­ന്ന് തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ന്ന­വര്‍­ക്കാ­ണ് നി­യോ­ജ­ക മ­ണ്ഡ­ലം­-­പാര്‍­ലി­മെന്റ് മ­ണ്ഡ­ലം­-­സം­സ്ഥാ­ന ത­ല മ­ത്സ­ര­ത്തില്‍ വോ­ട്ട­വ­കാ­ശം ല­ഭി­ക്കു­ക.­­

സം­സ്ഥാ­ന­ത്ത് 20 പാര്‍­ലി­മെന്റ് മ­ണ്ഡ­ല­ങ്ങ­ളും 140 നി­യോ­ജ­ക മ­ണ്ഡ­ല­ങ്ങ­ളും 1224 പ­ഞ്ചാ­യ­ത്ത് മ­ണ്ഡ­ലം ക­മ്മി­റ്റി­ക­ളു­മാ­ണ് നി­ല­വി­ലു­ള്ള­ത്. 20 പാര്‍­ലി­മെന്റ് മ­ണ്ഡ­ല­ങ്ങ­ളില്‍ 12 എ­ണ്ണ­വും, 140 നി­യോ­ജ­ക മ­ണ്ഡ­ല­ങ്ങ­ളില്‍ 91 എ­ണ്ണ­വും നി­ല­വില്‍ എ പ­ക്ഷ­ത്തി­ന്റെ കൂ­ടെ­യാ­ണ്. ഇ­തേ­സ­മ­യം എ ഗ്രൂ­പ്പ് നേ­താ­വാ­യ വി ടി ബല്‍­റാം എം­എല്‍­എ അ­ട­ക്ക­മു­ള്ള­വ­രെ മു­ന്നില്‍ നിര്‍­ത്തി യൂ­ത്ത് കോണ്‍­ഗ്ര­സ് പി­ടി­ക്കാ­നു­ള്ള ശ്ര­മം വി­ശാ­ല ഐ ഗ്രൂ­പ്പും ഊര്‍­ജി­ത­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്.­­

കാ­സര്‍­കോ­ട് പാര്‍­ലി­മെന്റ് മ­ണ്ഡ­ല­ത്തില്‍ ര­ണ്ട് ടേം പൂര്‍­ത്തി­യാ­ക്കി­യ­തി­നാല്‍ നി­ല­വി­ലു­ള്ള പ്ര­സി­ഡ­ണ്ട് ഹ­ക്കിം കു­ന്നില്‍ ഇ­ത്ത­വ­ണ സം­സ്ഥാ­ന ജ­ന­റല്‍ സെ­ക്ര­ട്ട­റി സ്ഥാ­ന­­ത്തേ­ക്ക് മ­ത്സ­രി­ക്കും. പാര്‍­ലി­മെന്റ് മ­ണ്ഡ­ലം പ്ര­സി­ഡ­ണ്ട് സ്ഥാ­ന­ത്തേ­ക്ക് നി­ല­വി­ലു­ള്ള ജ­ന­റല്‍ സെ­ക്ര­ട്ട­റി സാ­ജി­ദ് മൗ­വ്വല്‍, മുന്‍ കെ­എ­സ്‌­യു ജി­ല്ലാ പ്ര­സി­ഡ­ണ്ട് വി ഗോ­പ­കു­മാര്‍ എ­ന്നി­വ­രെ­യാ­ണ് എ വി­ഭാ­ഗം പ­രി­ഗ­ണി­ക്കു­ന്ന­ത്.­­

നി­ല­വില്‍ ജി­ല്ലാ സെ­ക്ര­ട്ട­റി­യാ­യ മ­നാ­ഫ് നു­ള്ളി­പ്പാ­ടി, ഉ­ദു­മ മ­ണ്ഡ­ലം പ്ര­സി­ഡ­ണ്ട് ശ്രീ­ജി­ത്ത് മാ­ടാ­ക്കല്‍ എ­ന്നി­വ­രി­ലൊ­രാ­ളെ രം­ഗ­ത്തി­റ­ക്കാ­നാ­ണ് വി­ശാ­ല ഐ നീ­ക്കം. കാ­ഞ്ഞ­ങ്ങാ­ട് മ­ണ്ഡ­ലം പ്ര­സി­ഡ­ണ്ട് സ്ഥാ­ന­ത്തേ­ക്ക് ജ­ലീല്‍ കാര്‍­ത്തി­ക­യാ­ണ് ഐ ഗ്രൂ­പ്പി­ന്റെ പ്ര­ഥ­മ പ­രി­ഗ­ണ­ന­യി­ലു­ള്ള­ത്. മ­ര­ക്കാ­പ്പി­ലെ ഒ വി രാ­ജേ­ഷി­നെ­യാ­ണ് എ ഗ്രൂ­പ്പ് രം­ഗ­ത്തി­റ­ക്കു­ന്ന­ത്. അം­ഗ­ത്വ വി­ത­ര­ണം അ­വ­സാ­ന­ഘ­ട്ട­ത്തി­ലാ­യ­തോ­ടെ യൂ­ത്ത് കോണ്‍­ഗ്ര­സ് പി­ടി­ക്കാന്‍ മു­തിര്‍­ന്ന കോണ്‍­ഗ്ര­സ് നേ­താ­ക്കള്‍ ത­ന്നെ ക­ച്ച­കെ­ട്ടി ഇ­റ­ങ്ങി­യ കാ­ഴ്­ച­യാ­ണ് ജി­ല്ല­യി­ലെ­ങ്ങും.

Keywords:  Kanhangad, Youth-congress, Election, Kasaragod, Kerala, Malayalam News, Group

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia