യുവാവിന്റെ മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ കോടതി ശിക്ഷിച്ചു
May 18, 2012, 11:00 IST
കാഞ്ഞങ്ങാട് : യുവാവിന്റെ മുഖത്തിടിച്ചും കഴുത്തിന് മുഷ്ടിചുരുട്ടി കുത്തിയും പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു.
പള്ളിക്കര പൂച്ചക്കാട്ടെ ജലീലിനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി 1500 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്. 2009 ആഗസ്റ്റ് 22ന് രാവിലെ 11 മണിയോടെയാണ് സംഭവം. പൂച്ചക്കാട് ബസ്‌സ്റ്റോപ്പിന് സമീപം സുഹൃത്തുമായി സംസാരിച്ചുനില്‍ക്കുകയായിരുന്ന അബ്ദുള്‍ ബഷീറിനെ ജലീല്‍ കൈകൊണ്ട് മുഖത്തിടിക്കുകയും കഴുത്ത് പിടിച്ച് മുഷ്ടികൊണ്ട് കുത്തുകയുമായിരുന്നു.

അബ്ദുള്‍ ബഷീറിന്റെ സുഹൃത്തും മറ്റും അക്രമം തടഞ്ഞതോടെ ജലീല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ജലീല്‍ ലോറിയില്‍ പൂഴികടത്തിയത് സംബന്ധിച്ച് പോലീസില്‍ വിവരം നല്‍കിയത് അബ്ദുള്‍ ബഷീറാണെന്ന് തെറ്റിദ്ധരിച്ചാണ് അക്രമം നടത്തിയത്. സാരമായി പരിക്കേറ്റ അബ്ദുല്‍ ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Keywords: Kasaragod, Kanhangad, Youth, Injured, Court order