മദ്യശാലക്ക് മുന്നില്‍ യുവാവിനെ ആക്രമിച്ചു
Jan 17, 2012, 16:30 IST
കാഞ്ഞങ്ങാട്: വിദേശമദ്യ ശാലക്ക് മുന്നിലുണ്ടായ അക്രമത്തില്‍ പരിക്കേറ്റ നിലയില്‍ ഒരാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബല്ലാ അടമ്പിലെ മധുവി(45)നാണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച രാത്രി 8.30 മണിയോടെ കാഞ്ഞങ്ങാട്ടെ വിദേശ മദ്യശാലക്ക് മുന്നില്‍ മധുവിനെ മൂന്നംഗ സംഘം തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിദേശമദ്യശാലയില്‍ നിന്നും മദ്യപിച്ച് പുറത്തിറങ്ങിയ ഉടന്‍ തന്നെ സംഘം പിടികൂടി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മധു പറഞ്ഞു.
പരിക്കേറ്റ മധുവിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ മദ്യലഹരിയിലുള്ള സംഘട്ടനങ്ങള്‍ പതിവായിരിക്കുകയാണ്. മദ്യപിച്ച് അടിപിടി കൂടുന്നവരെ പോലീസ് കസ്റ്റഡിയിലെടുക്കാറുണ്ടെങ്കിലും മദ്യലഹരിയിലുള്ള അക്രമങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. കാല്‍നട യാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും മദ്യപാനികള്‍ ഭീഷണി സൃഷ്ടിക്കുന്നു. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Keywords: Attack, Youth, Kanhangad, Kasaragod