യുവതിയെ ആക്രമിച്ച യുവാവിനെതിരെ കോടതിയില്‍ ഹരജി
Jan 10, 2012, 17:34 IST
ഹൊസ്ദുര്‍ഗ്: യുവതിയെ വീട്ടില്‍ അതിക്രമിച്ച് കടന്ന് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെതിരെ കോടതിയില്‍ ഹരജി. കിനാനൂര്‍ കിളിയളത്തെ രാജീവ് കുമാറിന്റെ ഭാര്യ വി കെ ശ്രീജ(28)യാണ് കിനാനൂര്‍ കൂവാറ്റിയിലെ വി കെ കുഞ്ഞമ്പു നായരുടെ മകന്‍ ടി സുമേഷിനെ(23)തിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്.
2011 ഡിസംബര്‍ 25 ന് രാത്രി 11.30 മണിയോടെയാണ് സംഭവം. സുമേഷ് വീട്ടില്‍ അതിക്രമിച്ച് കടന്ന് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ശ്രീജയുടെ ഹരജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. ഇതേതുടര്‍ന്നാണ് ശ്രീജ കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി സ്വീകരിച്ച കോടതി സുമേഷിനെതിരെ കേസെടുക്കാന്‍ നീലേശ്വരം പോലീസിന് നിര്‍ദ്ദേശം നല്‍കി.
Keywords: House-wife, court, Kanhangad, Kasaragod, Youth