പണം നല്‍കാത്തതിന്റെ പേരില്‍ മുഖത്ത് പഞ്ച് കൊണ്ടിടിച്ച് യുവാവിന്റെ പല്ല് തെറിപ്പിച്ചു
Oct 3, 2015, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/10/2015) പണം നല്‍കാത്തതിന്റെ വിരോധത്തില്‍ യുവാവിന്റെ മുഖത്ത് പഞ്ച് കൊണ്ടിടിച്ച് പല്ല് തെറിപ്പിച്ചു. അമ്പലത്തറ പാറപ്പള്ളിയിലെ കേളുവിന്റെ മകന്‍ വി.വി വിജയനെ (36)യാണ് ബന്ധുവായ ഷിജു ക്രൂരമായി മര്‍ദിച്ചത്.
പാറപ്പള്ളിയിലെ കടയില്‍ ഇരിക്കുകയായിരുന്ന വിജയനെ ഷിജു യാതൊരു പ്രകോപനവുമില്ലാതെ പിറകിലൂടെ വന്ന് പിടികൂടുകയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു.
തന്റെ കൈയ്യില്‍ പണമില്ലെന്ന് വിജയന്‍ അറിയിച്ചപ്പോള്‍ പ്രകോപിതനായ ഷിജു പഞ്ചുകൊണ്ട് വിജയന്റെ മുഖത്ത് ആഞ്ഞ് കുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് വിജയന്റെ പല്ല് കൊഴിഞ്ഞുപോവുകയും ചെയ്തു. മുഖത്ത് സാരമായി പരിക്കേറ്റ യുവാവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനുമുമ്പും വിജയനോട് ഷിജു പണം ആവശ്യപ്പെടുകയും വിജയന്‍ പണം നല്‍കുകയും ചെയ്തിരുന്നു.

Keywords : Kanhangad, Kerala, Assault, hospital, Injured, VV Vijayan.