ഇറച്ചിക്കട ജീവനക്കാരനായ യുവാവിന് പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനം
Jun 28, 2015, 12:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/06/2015) സുഹൃത്തിന്റെ ബൈക്ക് പിടികൂടിയ വിവരമറിഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തിയ ഇറച്ചിക്കട ജീവനക്കാരനായ യുവാവിനെ പോലീസുകാര്‍ മര്‍ദിച്ചതായി പരാതി. കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിലെ ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന ബല്ലാകടപ്പുറത്തെ ഹസൈനാറി (39)നാണ് പോലീസ് മര്‍ദനമേറ്റത്.
ശനിയാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട്ട് നിന്ന് ഹസൈനാറിന്റെ സുഹൃത്തായ യുവാവിന്റെ ബൈക്ക് ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വിവരമറിഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തിയ ഹസൈനാര്‍ ബൈക്കു വിട്ടുകിട്ടുന്ന കാര്യം സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ചില പോലീസുകാര്‍ യുവാവിനെ കണ്‍ട്രോള്‍ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മുഖത്തടിച്ചും അടിവയറ്റില്‍ ചവിട്ടിയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
മര്‍ദനമേറ്റ് അവശനിലയില്‍ ഹസൈനാറിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Assault, Attack, Police, Bike, police-station, Youth assaulted by police.
Advertisement: