നേഴ്‌സിനെ ആശുപത്രിയില്‍ കയറി ആക്രമിച്ച യുവാവ് അറസ്റ്റില്‍
Jul 28, 2012, 17:41 IST
കാഞ്ഞങ്ങാട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ച നേഴ്‌സിനെ ആശുപത്രിയില്‍ കയറി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവമേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മേലടുക്കത്തെ ഷാജിയാണ് പോലീസ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. സീന ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഷാജി അതിക്രമം നടത്തിയത്. സീനയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഷാജി ദേഹോപദ്രവമേല്‍പ്പിക്കാന്‍ തുടങ്ങിയതോടെ മറ്റ് ജീവനക്കാര്‍ തടയുകയും ഷാജി പിന്തിരിയുകയുമായിരുന്നു. തുടര്‍ന്ന് ഷാജിക്കെതിരെ സീന പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയും ചെയ്തു.
പത്ത് മാസം മുമ്പ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രാവിലെ വീട്ടില്‍ നിന്നും പോവുകയായിരുന്ന സീനയെ ഷാജി വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും കഠാര കൊണ്ട് കുത്തുകയും ചെയ്തിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രകോപിതനായാണ് ഷാജി സീനയെ കുത്തിയത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ് ദിവസങ്ങളോളം ചികിത്സയിലായിരുന്ന സീന ആരോഗ്യനില മെച്ചപ്പെട്ടതോടെ ആശുപത്രിയില്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

Keywords: Nurse, Hospital, Arrest, Kanhangad.
Attack against Nurse: Youth held