കാപ്പ കേസില്‍ യുവാവ് പിടിയിലായത് തായലങ്ങാടി ബാങ്ക് കൊള്ളക്കേസ് അന്വേഷിക്കുന്നതിനിടെ
May 3, 2015, 10:49 IST
കാസര്‍കോട്: (www.kasargodvartha.com 03/05/2015) കാപ്പ കേസില്‍ ചെറുവത്തൂര്‍ പയ്യങ്കിയിലെ ഫാറൂഖ് (27) പിടിയിലായത് തായലങ്ങാടി ബാങ്ക് കൊള്ളക്കേസ് അന്വേഷിക്കുന്നതിനിടെ. നീലേശ്വരം സി.ഐ. കെ.ഇ.പ്രേമചന്ദ്രന്‍, എസ്.പിയുടെ കീഴിലുള്ള ഷാഡോ പോലീസ് എന്നിവര്‍ ചേര്‍ന്നാണ് നിരവധി കേസുകളില്‍ പ്രതിയായി ഒളിവിലായിരുന്ന ഫാറൂഖിനെ പൊക്കിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അഫ്ഗാനില്‍ നവ വധുവിനെ ഭര്‍തൃ മാതാവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു
Keywords: Kasaragod, Kerala, Kanhangad, Arrest, Police, Case, District, Goonda Act, Youth arrested under Kaapa Act.
Advertisement:
തായലങ്ങാടി ബാങ്ക് കൊള്ളയടിക്കാനുള്ള ശ്രമത്തിന് പിന്നില്‍ ഫാറൂഖാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ബാങ്ക് കൊള്ളയടിക്കാനുള്ള ശ്രമം നടത്തിയത് ഫാറൂഖും കൂട്ടാളികളുമല്ലെന്ന് ബോധ്യമായി. ഒമ്പതോളം കേസുകളില്‍ പ്രതിയായ ഫാറൂഖിനെതിരെ ഒരു വധ ശ്രമക്കേസും നിരവധി അക്രമക്കേസും മൂന്നു കഞ്ചാവ് കേസും ഉള്‍പെടെ നിലവിലുണ്ട്. ഇതിനാല്‍ ഫാറൂഖിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
രണ്ടു തവണ വ്യത്യസ്ത കേസുകളിലായി അറസ്റ്റിലായ ഫാറൂഖിനെ ഹൊസ്ദുര്‍ഗ് കോടതി നല്ല നടപ്പിന് ശിക്ഷിച്ചിരുന്നു. 2009 ജൂണില്‍ ഓരിമുക്കിലെ സുഗുണനെ ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് അടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഫാറൂഖിനെതിരെ വധശ്രമക്കേസ് രജിസ്റ്റര്‍ ചെയ്തത്. മാവിലാക്കടപ്പുറത്തെ രാജീവനെയും ഓരിമുക്കിലെ മറ്റൊരു രാജീവനെയും അക്രമിച്ച കേസിലും ഫാറൂഖ് പ്രതിയാണ്. ചെറുവത്തൂരിലേയും തൃക്കരിപ്പൂരിലെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ഫാറൂഖ് മൂന്നു തവണ അറസ്റ്റിലായിരുന്നു.
കാപ്പ കേസില്‍ നേരത്തെ ആറുമാസം കരുതല്‍ തടവിനാണ് പ്രതികളെ പാര്‍പിച്ചിരുന്നത്. ഇപ്പോള്‍ അത് വിചാരണ കൂടാതെ ഒരു വര്‍ഷം വരെ ജയിലില്‍ തടവിലാക്കുന്ന ശിക്ഷയാക്കി ഭേദഗതി ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഒരു വര്‍ഷത്തിന് കരുതല്‍ തടങ്കലിന് അറസ്റ്റിലാകുന്ന ആദ്യത്തെ പ്രതിയാണ് ഫാറൂഖെന്ന് പോലീസ് പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കവര്‍ച്ച ചെയ്ത മറ്റൊരു കേസിലും ഫാറൂഖ് പ്രതിയാണെന്നാണ് വിവരം. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
അഫ്ഗാനില്‍ നവ വധുവിനെ ഭര്‍തൃ മാതാവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു
Keywords: Kasaragod, Kerala, Kanhangad, Arrest, Police, Case, District, Goonda Act, Youth arrested under Kaapa Act.
Advertisement: