city-gold-ad-for-blogger

പശു മോഷണം: യുവാവ് പിടിയില്‍

പശു മോഷണം: യുവാവ് പിടിയില്‍
Salam
കാഞ്ഞങ്ങാട്: പശുവിനെ മോഷ്ടിച്ച് കടത്തിയ ആളെ പോലീസ് പിടികൂടി. പഴയങ്ങാടി പള്ളിക്കര സ്വദേശിയായ സലാമിനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. കൊളവയല്‍ മൊട്ടമ്മലിലെ എം രാജന്റെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് സലാം മോഷ്ടിച്ചത്.

രാജന്റെ പശുവിനെ വാങ്ങാന്‍ കന്നുകാലി കച്ചവടക്കാരനായ സലാം നേരത്തെ രാജന്റെ വീട്ടിലെത്തിയിരുന്നു. വിലയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായതിനാല്‍ പശുവിനെ വില്‍ക്കുന്നില്ലെന്ന് രാജന്‍ തീര്‍ത്ത് പറയുകയായിരുന്നു. എന്നാല്‍ അഴകും ആരോഗ്യവുമുള്ള പശുവിനെ വാങ്ങാന്‍ കഴിയാത്തതിലുള്ള മനഃപ്രയാസത്തോടെ തിരിച്ചു പോയ സലാം പിന്നീട് ഈ പശുവിനെ തന്ത്രപൂര്‍വ്വം മോഷ്ടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് രാജന്‍ സലാമിനെതിരെ പോലീസില്‍ പരാതി നല്‍കുകയാണുണ്ടായത്.

Keywords: Cow, Robbery, Youth, Arrest, Kolavayal, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia