പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Sep 4, 2012, 20:12 IST
Ratheesh |
മടിക്കൈ അമ്പലത്തുകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായ 16 കാരിയെ രതീഷ് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സ്‌കൂളിന് സമീപം ബുദ്ധിമാന്ദ്യമുള്ള മാതാവിനോടൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ രതീഷ് മാതാവ് ഉറങ്ങിക്കിടക്കുമ്പോള്‍ പെണ്‍കുട്ടിയെ ബലമായി അടുത്തുള്ള വാട്ടര്‍ ടാങ്കിനടുത്തേക്ക് കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
പിറ്റേന്ന് രാവിലെ മാതാവ് ഉറക്കമുണര്‍ന്നപ്പോള്‍ പെണ്‍കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് നിലവിളിക്കുകയും പരിസരവാസികള്‍ ഓടിയെത്തി തിരച്ചില്‍ നടത്തുകയും ചെയ്തപ്പോള്‍ സ്‌കൂളിന്റെ വാട്ടര്‍ ടാങ്കിനടുത്ത് ഇരുവരും ഉറങ്ങിക്കിടക്കുന്നത് കണ്ടു. നാട്ടുകാര്‍ രണ്ടുപേരെയും കൈയ്യോടെ പിടികൂടിയപ്പോള്‍ തങ്ങള്‍ പ്രണയത്തിലാണെന്നും പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്നും രതീഷ് അറിയിച്ചു. ഇതേ തുടര്‍ന്ന് രതീഷിനെ നാട്ടുകാര്‍ പോലീസിന് കൈമാറുകയായിരുന്നു.
എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചതിന് മാതാവിന്റെ പരാതി പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. രതീഷിനെ പോലീസ് ചൊവ്വാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ലൈംഗിക പീഡനം തെളിഞ്ഞിട്ടുണ്ട്.
Keywords: Plus one, Student, Molestation, Youth, Arrest, Kanhangad, Kasaragod