പെണ്‍കുട്ടിയ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
Jan 9, 2013, 19:46 IST
കാഞ്ഞങ്ങാട്: കല്ല്യാണ്‍റോഡ് സ്വദേശിനിയായ പതിനാറുകാരിയെ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയതാണെന്ന് പോലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേ്വഷണം നടത്തിവരുന്നതിനിടയിലാണ് പെണ്‍കുട്ടിയെ മുന്‍കൂട്ടി പദ്ധതി ആസൂത്രണം ചെയ്ത് മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയതാണെന്ന് കണ്ടെത്തിയത്. മാവുങ്കാലിന് സമീപത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.
സംഭവത്തില്‍ തട്ടിക്കൊണ്ടുപോകുന്നതിന് ഉപയോഗിച്ച ഇന്നോവ കാര്‍ ഓടിച്ചിരുന്ന പടന്നക്കാട് കരുവളം സ്വദേശിയായ ഫയാസിനെ(24)പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പെണ്‍കുട്ടിയെ ബാംഗ്ലൂരിലേക്കാണ് തട്ടികൊണ്ടുപോയത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
പള്ളിക്കരയിലെ അസൈനാര്‍ മഠത്തില്‍ എന്നയാളാണ് ഈ വാഹനത്തിന്റെ ആര്‍ സി ഉടമ. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഫയാസിന് പുറമെ പടന്നക്കാട്ടെ റെന്റ് എ കാര്‍ ഏജന്റ് മുനീര്‍, സുഹൃത്ത് ആഷിഖ് എന്നിവരും ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി ബാംഗ്ലൂരിലെ ഒരു ലോഡ്ജില്‍ എത്തിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു താനെന്ന് ഫയാസ് മൊഴി നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടിയും രണ്ട് സുഹൃത്തുക്കളും എവിടെയാണെന്ന് പോലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബാംഗ്ലൂരില്‍ നിന്ന് ഗോവയിലേക്ക് പോകുമെന്ന് മുനീര്‍ തന്നോട് പറഞ്ഞതായി ഫയാസ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Keywords: Student, Kidnap, Case, Arrest, Car, Custody, Police, Mavungal, School, Kanhangad, Kasaragod, Kerala, Malayalam news