കാഞ്ഞങ്ങാട് സ്വദേശിയെ മയക്കുമരുന്ന് നല്‍കി ചതിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
Sep 11, 2014, 20:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.09.2014) കുവൈത്തിലേക്ക് മയക്ക് മരുന്ന് നല്‍കി നിരപരാധിയായ യുവാവിനെ കുടുക്കിയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയങ്ങാടി മാട്ടൂലിലെ നസീം മുസ്തഫയെ (26)യാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്‌ഐ കെവി സുരേന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.
ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസില്‍ കീഴയങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം മാസത്തില്‍ രണ്ടു തവണ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയില്‍ ജാമ്യത്തില്‍ വിട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പിച്ച നസീം മുസ്തഫയോട് കോടതി പോലീസില്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു.
മീനാപ്പീസിലെ ചേലക്കാടത്ത് റാഷിദിനെ (25) കുവൈത്തില്‍ വെച്ച് മയക്ക് മരുന്ന് പാക്കറ്റ് നല്‍കി കുടുക്കിയ സംഭവത്തിലാണ് നസീമിനെ അറസ്റ്റ് ചെയ്തത്. റാഷിദിന്റെ മാതാവ് സി. കുഞ്ഞായിസു നല്‍കിയ പരാതിയില്‍ നസീമിനെ കൂടാതെ പി.കെ.സവാസ് എന്നയാളെയും പോലീസ് പ്രതിചേര്‍ത്തിരുന്നു. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് നസീം ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ സവാസിനെ ഇതുവരെ പിടികൂടാനായിട്ടില്ല.
കഴിഞ്ഞ ജൂണ്‍ 25 നാണ് മയക്കു മരുന്ന് പാക്കറ്റുമായി റാഷിദ് കുവൈത്ത് വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് കുവൈത്തിലേക്ക് മടങ്ങിയതായിരുന്നു റാഷിദ്. കുവൈത്തില്‍ നിന്ന് പരിചയപ്പെട്ട പുതിയങ്ങാടിയിലെ സവാസ്, കുവൈത്തിലേക്കു വരുന്ന റാഷിദിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് കുവൈത്തിലുള്ള തന്റെ പിതാവിന്റെ മരുന്നും കണ്ണടയും അടങ്ങുന്ന പൊതി പുതിയങ്ങാടിയിലെ വീട്ടില്‍ നിന്ന് വാങ്ങി എത്തിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ പുതിയങ്ങാടിയില്‍ എത്താന്‍ സമയമില്ലെന്ന് റാഷിദ് അറിയിച്ചപ്പോള്‍ സാധനം മാട്ടൂലിലെ സുഹൃത്ത് കാഞ്ഞങ്ങാട്ട് എത്തിക്കുമെന്നായിരുന്നു സവാസ് അറിയിച്ചത്. സവാസിന്റെ സുഹൃത്തായ നസീം മുസ്തഫ ബൈക്കില്‍ കാഞ്ഞങ്ങാട്ടെത്തിയാണ് റാഷിദിന് പൊതി കൈമാറിയത്. പാര്‍സല്‍ തുറന്നുനോക്കാതെ കുവൈത്തിലേക്ക് കൊണ്ടുപോയ റഷീദിനെ വിമാനത്താവളത്തില്‍വെച്ച് പരിശോധനക്കിടെ അധികൃതര്‍ പിടികൂടുകയായിരുന്നു. ഏതാണ്ട് 25 ദിവസത്തോളമാണ് റാഷിദ് ചെയ്യാത്ത കുറ്റത്തിന് കുവൈത്ത് ജയിലില്‍ കഴിഞ്ഞത്. പിന്നീട് റാഷിദിനെ വ്യവസ്ഥകളോടെ കുവൈറ്റ് സുപ്രീംകോടതി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
കുവൈത്തിലേക്ക് മയക്ക് മരുന്ന് നല്‍കി നിരപരാധിയായ യുവാവിനെ കുടുക്കിയ 2 പേര്‍ക്കെതിരെ കേസ്
Keywords : Kanhangad, Dubai, Kasaragod, Police, Arrest, Investigation, Kerala, Naseem Musthafa, Rashid, P.K Sawas, Youth arrested for cheating.