റോഡരികില്‍ മാലിന്യം തള്ളുന്നതിനിടയില്‍ യുവാവ് പിടിയില്‍
Feb 13, 2012, 17:00 IST
കാഞ്ഞങ്ങാട് : പൊതുസ്ഥലത്ത് റോഡരികില്‍ മാലിന്യം തള്ളുന്നതിനിടയില്‍ പോലീസ് യുവാവിനെ പിടികൂടി. കോട്ടച്ചേരി കൈലാസ് തിയേറ്ററിനു സമീപത്തെ ചിക്കന്‍ സ്റ്റാളിലെ ജീവനക്കാരന്‍ കുണിയയിലെ സിറാജുദ്ദിനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയില്‍ എടുത്തു. ചിക്കന്‍ സ്റ്റാളിലെ മാലിന്യം കവറിലാക്കി കോട്ടച്ചേരി പെട്രോള്‍ പമ്പിനു സമീപത്തെ റോഡരികില്‍ തള്ളുന്നതിനിടെയാണ് യുവാവ് പിടിയിലായത്. സിറാജുദ്ദിനെതിരെ പോലീസ് കേസെടുത്തു.
Keywords: Kanhangad, waste, arrest, കാഞ്ഞങ്ങാട്, യുവാവ്