ചുമട്ടുതൊഴിലാളിയുടെ അപകട മരണം; ആധാരം എഴുത്തുകാരന്‍ അറസ്റ്റില്‍
Aug 11, 2015, 17:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/08/2015) മാവുങ്കാലിനടുത്ത് നെല്ലിത്തറയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പാണത്തൂര്‍ പട്ടുവത്തെ പാണ്ഡക്കല്‍ മുരളിയുടെ മകനും ചുമട്ടു തൊഴിലാളിയുമായ എം.എസ് രാജേഷ് (33) മരണപ്പെട്ട സംഭവത്തില്‍ രാജപുരത്തെ ആധാരം എഴുത്തുകാരന്‍ ഹൊസ്ദുര്‍ഗിലെ ഹേമിനെ (52) പോലീസ് അറസ്റ്റ് ചെയ്തു.
ഏതാനും മാസങ്ങളായി കോട്ടപ്പാറയില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു രാജേഷ്. കഴിഞ്ഞ ദിവസം മാവുങ്കാല്‍ നെല്ലിത്തറ ഇറക്കത്തിലായിരുന്നു അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും എതിര്‍ദിശയില്‍ നിന്നും വന്ന ഹേമിന്റെ കാറും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രാജേഷ് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്.

Keywords : Kanhangad, Accident, Death, Arrest, Car, Police, House, M.S Rajesh, Hem, Youngster's accident death: Document writer arrested.