മൊബൈല്‍ ക്യാമറയില്‍ ഫോട്ടോ പകര്‍ത്തിയ യുവാവിനെ കോളജ് വിദ്യാര്‍ത്ഥിനികള്‍ തല്ലിയോടിച്ചു
Aug 18, 2015, 19:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/08/2015) തങ്ങളുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പൂവാലന്‍ യുവാവിനെ ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം കോളജ് വിദ്യാര്‍ത്ഥിനികള്‍ തല്ലിയോടിച്ചു. ചെറുപുഴയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലിരിക്കുകയായിരുന്ന കാഞ്ഞങ്ങാടിനടുത്ത ചിറ്റാരിക്കാല്‍ കമ്പല്ലൂര്‍ സ്വദേശിനികളായ കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രം മൊബൈല്‍ഫോണില്‍ രഹസ്യമായി പകര്‍ത്തിയ യുവാവിനെയാണ് പെണ്‍കുട്ടികള്‍ പിടികൂടി മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം കൈകാര്യം ചെയ്തത്.
ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. പാടിയോട്ടുചാലിനടുത്ത് കോളജിലെ ബിരുദ വിദ്യാര്‍ഥിനികള്‍ കമ്പല്ലൂര്‍ ഭാഗത്തേക്കുള്ള ബസ് കാത്തിരിക്കുന്നതിനിടെ രാജഗിരി സ്വദേശിയായ യുവാവ് രഹസ്യമായി ഇവരുടെ ചിത്രം മെബൈലില്‍ പകര്‍ത്തുകയായിരുന്നു. പെണ്‍കുട്ടികളിലൊരാള്‍ക്ക് സംശയംതോന്നി ഫോണ്‍ യുവാവിന്റെ കൈയില്‍നിന്നും പിടിച്ചുവാങ്ങി. ഫോണ്‍ പരിശോധിച്ചപ്പോള്‍ തങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതുകണ്ട് ഇയാളെ ചോദ്യം ചെയ്യുകയും കരണത്തടിക്കുകയുമായിരുന്നു.
നിര്‍ത്താതെയുള്ള അടിയില്‍ കണ്ണില്‍ നിന്നും 'പൊന്നീച്ച പറന്ന' ഇയാള്‍ ഫോണ്‍ തിരികെ വാങ്ങാതെ ഓടിരക്ഷപ്പെട്ടു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ഫോണ്‍ വാങ്ങി കോള്‍ ലിസ്റ്റിലെ നമ്പറുകളിലേക്ക് ഡയല്‍ചെയ്ത് ആളെ തിരിച്ചറിഞ്ഞു. യുവാവാകട്ടെ മറ്റൊരിടത്തുനിന്ന് ഫോണ്‍വിളിച്ച് തനിക്ക് തെറ്റുപറ്റിയതാണെന്ന് നാട്ടുകാരോട് ക്ഷമാപണം നടത്തി.
തുടര്‍ന്ന് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പെരിങ്ങോം എസ്.ഐ.ക്ക് പെണ്‍കുട്ടികള്‍ ഫോണ്‍ കൈമാറി. പോലീസ് അന്വേഷണം ആരംഭിച്ചതോടെ യുവാവ് ഒളിവിലാണ്.
Keywords : Kanhangad, Kasaragod, Students, Photo, Mobile Phone, Natives, Assault,Youngster beaten up by college students for photo capturing.
Advertisement: