യോഗക്ഷേമ സഭ കാഞ്ഞങ്ങാട് ഉപസഭ കുടുംബ സംഗമവും വാര്‍ഷിക പൊതുയോഗവും
Apr 27, 2013, 16:10 IST
കാഞ്ഞങ്ങാട്: യോഗക്ഷേമസഭ കാഞ്ഞങ്ങാട് ഉപസഭയുടെ ആഭിമുഖ്യത്തില്‍ 28ന് രണ്ട് മണിക്ക് മാതോത്ത് ക്ഷേത്രം ഹാളില്‍ കുടുംബസംഗമവും പൊതുയോഗവും സംസ്ഥാന സമിതി അംഗം വി.എന്‍. വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ യുവജനോത്സവത്തില്‍ വിജയിച്ച കുട്ടികള്‍ക്ക് പ്രശസ്ത സിനിമ-സീരിയല്‍ താരം ഛായഗോവിന്ദ് അനുമോദനം നടത്തും. പ്രസിഡന്റ് എടമന നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും.
ആതുര ശുശ്രൂഷാ നിധി ജില്ലാ പ്രസിഡന്റ് കല്‍പ്പമംഗംലം നാരായണന്‍ നമ്പൂതിരി വിതരണം ചെയ്യും. സാത്വിക ജീവിത രീതി എന്ന വിഷയത്തില്‍ പ്രശസ്ത യോഗാധ്യാപകന്‍ ശംഭുനമ്പൂതിരി ക്ലാസെടുക്കും. പാലമംഗലം മുരളീധരന്‍ മാസ്റ്റര്‍, എച്ച്.എസ്. ഭട്ട് എന്നിവര്‍ ആശംസകള്‍ നേരും. കൃഷ്ണന്‍ നമ്പൂതിരി,
ഹരികൃഷ്ണന്‍ നമ്പൂതിരി, ചേറ്റൂര്‍ കേശവന്‍ നമ്പൂതിരി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

Keywords: Yogakshema Sabha, Kanhangad, Family Meet, Kasaragod, Kerala, Malayalam News, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News