city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര സര്‍വകലാശാലയില്‍ യോഗ ദിനം ആചരിച്ചു

പെരിയ: (www.kasargodvartha.com 22/06/2015) കേരള കേന്ദ്ര സര്‍വകലാശാലയില്‍ സര്‍വകലാശാലയുടെയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലയ്ഡ് ഡെര്‍മറ്റോളജി (ഐ.എഡി)യും സംയുക്തമായി യോഗ ദിനം ആചരിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് വൈസ് ചാന്‍സലര്‍ ഡോ. പ്രൊഫ. ജി. ഗോപകുമാര്‍ സംസാരിച്ചു.

2015 ജൂണ്‍ 21 ഭാരതത്തെ സംബന്ധിച്ചിടത്തോളം അഭിമാന മുഹൂര്‍ത്തമായിരുന്നു. വിശ്വസമൂഹം ഭാരത്തിന്റെ ഏറ്റവും പ്രാചീന ക്രമങ്ങളിലൊന്നായ യോഗ പരിപാലനത്തെ അന്തര്‍ ദേശീയമായി അംഗീകരിച്ചു. ആഗോളവല്‍ക്കരണയുഗത്തില്‍ ജനങ്ങള്‍ പൊതുവെ കടുത്ത സമ്മര്‍ദത്തിലും മാനസിക സംഘര്‍ഷത്തിലുമാണ് ജീവിക്കുന്നത്. യോഗപരിശീലനം അതിനൊരു ഉദാപ്തമായ മറുപടിയാണ്.

സഹസ്രാബ്ദങ്ങളായി ഭാരത്തിലെ ഋഷിമാരും സമൂഹവും ആചരിക്കുന്ന യോഗ വെറും ഒരു വ്യായാമ മുറയെക്കാളും ആത്മീയതയ്ക്കും മാനവികതയ്ക്കും പ്രാധാന്യം നല്‍കുന്ന പ്രതിഭാസമാണ്. 21-ാം നൂറ്റാണ്ടില്‍ ഭാരത്തിന്റെ യശസ്സ് വര്‍ധിക്കുന്നത് സമാധാനത്തില്‍ കൂടിയുള്ള മൃദുല നയതന്ത്ര ബന്ധത്തില്‍ കൂടിയാണ്. യോഗക്രമം ഭാരതം ലോകത്തിന് നല്‍കുന്ന അത്തരം ഒരു സംഭാവനയാണ്.

വികസിത രാജ്യങ്ങളും, വികസ്വര രാജ്യങ്ങളും ഒരുപോലെ യോഗക്രമത്തെ ആചരിച്ചത് ഇന്നലെ നാം കണ്ടതാണ്. ആത്മീയതയ്ക്കും സമാധാന ജീവിതത്തിനും മാനവ സംസ്‌കാരത്തില്‍ വലിയ സ്ഥാനമുണ്ടെന്നുള്ളതിനുള്ള തെളിവാണ് ആഗോളസമൂഹം ഭാരതത്തെ യോഗയില്‍ക്കൂടി നമിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ഡോ. കെ.സി. ബൈജു (രജിസ്റ്റട്രാര്‍) സ്വാഗതവും, ഡോ. വിന്‍സന്റ് മാത്യു, ഡീന്‍ സ്റ്റുഡന്‍സ് വെല്‍ഫെയര്‍, ആശംസയും ഡോ. കെ.എസ് ബോസ്, പ്രിന്‍സിപ്പല്‍ ഐ.എഡി മുഖ്യപ്രഭാഷണം നടത്തി. ഡോ. ശാലിനി പി. നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഐ.എ.ഡി.യുടെ നേതൃത്വത്തില്‍ യോഗ പരിശീനം സര്‍വ്വകലാശാലയില്‍ നടത്തുകയുണ്ടായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കേന്ദ്ര സര്‍വകലാശാലയില്‍ യോഗ ദിനം ആചരിച്ചു


Keywords :  Central University, Celebration, Programme, Inauguration, Kanhangad, Education, Periya.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia