city-gold-ad-for-blogger

കടമെടുത്തത് 40,000 രൂപയ്ക്ക് തിരിച്ചടയ്‌ക്കേണ്ടത് 51 ലക്ഷം

കടമെടുത്തത് 40,000 രൂപയ്ക്ക് തിരിച്ചടയ്‌ക്കേണ്ടത് 51 ലക്ഷം
39,000 രൂപ വായ്പയെടുത്ത ഇടപാടുകാരിക്ക് 5 ലക്ഷം രൂപ 
പലിശയടക്കം 51 ലക്ഷം രൂപയടക്കാന്‍ ബാങ്ക് അയച്ച രജിസ്റ്റര്‍ നോട്ടീസ്


കാഞ്ഞങ്ങാട്: സ്വര്‍ണം പണയപ്പെടുത്തി ബാങ്കില്‍ നിന്നും മുപ്പത്തി അയ്യായിരം രൂപ വായ്പയെടുത്ത സ്ത്രീക്ക് 4,63,851 (നാല് ലക്ഷത്തി അറുപത്തി മൂവായിരത്തി എണ്ണൂറ്റി അമ്പത്തി ഒന്ന്) രൂപ പലിശ ചേര്‍ത്ത് 46,03,511 (നാല്‍പ്പത്തി ആറ് ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി പതിനൊന്ന്) രൂപ ഉടന്‍ തിരിച്ചടക്കാന്‍ സഹകരണ ബാങ്കിന്റെ നോട്ടീസ്.

39,000 രൂപ വായ്പ എടുത്ത മറ്റൊരു ഇടപാടുകാരിക്ക് 5,20,832 (അഞ്ച് ലക്ഷത്തി ഇരുപതിനായിരത്തി എണ്ണൂറ്റി മുപ്പത്തി രണ്ട്) രൂപ പലിശ ചേര്‍ത്ത് മൊത്തം 51,69,021 (അമ്പത്തി ഒന്ന് ലക്ഷത്തി അറുപത്തി ഒമ്പതിനായിരത്തി ഇരുപത്തി ഒന്ന് രൂപ) തിരിച്ചടക്കാനും ബാങ്ക് ഉത്തരവിട്ടിട്ടുണ്ട്.

കാഞ്ഞങ്ങാട് കടപ്പുറം ബാവനഗര്‍ പാട്ടില്ലത്ത് നസീമയേയും ബി അസ്മയേയുമാണ് ബാങ്കിലെ കണക്ക് വിദഗ്ദ്ധന്‍ വട്ടം കറക്കിയത്. കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കി ല്‍ സ്വര്‍ണം പണയപ്പെടുത്തി വായ്പ എടുത്ത ഇവര്‍ക്ക് ബാങ്കില്‍ നിന്നും വന്ന രജിസ്റ്റര്‍ നോട്ടീസിലാണ് കണക്കിലെ മറിമായം. 40,000 മുതലും അഞ്ച് ലക്ഷം പലിശയും ചേര്‍ത്ത് മൊത്തം അമ്പത് ലക്ഷം തിരിച്ചടക്കാന്‍ നോട്ടീസ് ലഭിച്ചവരുടെ അമ്പരപ്പ് ഇനിയും വിട്ടുമാറിയിട്ടില്ല.

Keywords:  Bank Loans, Kanhangad, Kerala, Register Notice, Kottachery Co-operative Bank

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia