city-gold-ad-for-blogger

മകള്‍ക്ക് പൂരത്തിന് പൂവിട്ട ശേഷം യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്:(www.kasargodvartha.com 12.04.2014) മകള്‍ക്ക് പൂരത്തിന് പൂവിട്ടശേഷം യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കെ വെള്ളിക്കോത്തെ ഓട്ടോ ഡ്രൈവര്‍ രാധാകൃഷ്ണന്റെ ഭാര്യയും നീലേശ്വരം കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയുമായ രമ്യയെയാ(26)ണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെ കിഴക്കേ വെള്ളിക്കോത്തെ ഭര്‍തൃവീട്ടില്‍വെച്ചാണ് രമ്യ പൊള്ളലേറ്റ് മരിച്ചത്.

രാധാകൃഷ്ണനും മാതാവ് പത്മാവതിയും രമ്യയും ഏകമകള്‍ മൂന്ന് വയസ്സുള്ള തന്മയയും മാത്രമാണ് വീട്ടില്‍ താമസം. പൂരോത്സവത്തിന്റെ സമാപനമായതിനാല്‍ വീട്ടില്‍ കാമന്റെ രൂപമുണ്ടാക്കിയ ശേഷം മകള്‍ക്ക് പൂവിട്ട് പൂരക്കഞ്ഞി നല്‍കിയിരുന്നു. മകളെ വീടിന് പുറത്തിരുത്തിയ ശേഷം വീട്ടിലെ കിടപ്പുമുറിയില്‍ കയറി രമ്യ വാതിലടക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

മുറിയില്‍നിന്നും പുക ഉയരുന്നതുകണ്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്ത് നോക്കിയപ്പോഴാണ് രമ്യയെ പൊള്ളലേറ്റ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രമ്യയും രാധാകൃഷ്ണനും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് രമ്യ ആത്മഹത്യ ചെയ്തതാവാമെന്നാണ് പറയപ്പെടുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
മകള്‍ക്ക് പൂരത്തിന് പൂവിട്ട ശേഷം യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
4 സംസ്ഥാനങ്ങളിലെ 7 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

Keywords:  Malayalam News, Kasaragod, Kanhangad, Obituary, suicide, suicide-attempt, fire.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia