പ്രമുഖ കമ്പനി കാസര്‍കോട് ജില്ലയില്‍ വിതരണത്തിനെത്തിക്കുന്ന കറിപൗഡറുകളില്‍ നിറയെ പുഴുക്കള്‍
Jul 29, 2015, 12:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/07/2015) എറണാകുളം ആസ്ഥാനമായുള്ള പ്രമുഖ ഭക്ഷ്യ ഉല്‍പാദന കേന്ദ്രത്തില്‍നിന്നും കാസര്‍കോട് ജില്ലയില്‍ വിതരണത്തിനെത്തിക്കുന്ന കറി പൗഡറുകളില്‍ നിറയെ പുഴുക്കളാണെന്ന് ഉപഭോക്താക്കളുടെ പരാതി. ജില്ലയിലെ പല ഉപഭോക്താക്കള്‍ക്കും ഗുണനിലവാരമില്ലാത്തതും കാലപ്പഴക്കമുള്ളതുമായ കറിപൗഡറുകള്‍, മസാലപ്പൊടികള്‍, പാലപ്പപ്പൊടികള്‍ ലഭിക്കുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കാഞ്ഞങ്ങാട്ട് വ്യാപാര സ്ഥാപനം നടത്തുന്ന പൂടങ്കല്ല് സ്വദേശിയായ യുവാവിന് ഇത്തരത്തിലുള്ള പൊടിപായ്ക്കറ്റുകള്‍ ലഭിച്ചിരുന്നു. ഏജന്റുമാര്‍ മുഖാന്തിരമാണ് പൂടങ്കല്ല് സ്വദേശി പൊടിയുല്‍പന്നങ്ങള്‍ വാങ്ങിയത്.
എന്നാല്‍ പായ്ക്കറ്റ് തുറന്നുനോക്കിയപ്പോള്‍ ഇതിനകത്ത് പുഴുക്കളും പ്രാണികളും കാണപ്പെട്ടു. ഉടന്‍തന്നെ ഇദ്ദേഹം കൊച്ചിയിലെ കമ്പനി ഓഫീസില്‍ വിളിച്ച് വിവരം പറയുകയും ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിന് പരാതി നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് കമ്പനി മാനേജര്‍ ഉടന്‍തന്നെ കാഞ്ഞങ്ങാട്ടെത്തുകയും പരാതി നല്‍കരുതെന്നും പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്നും പൂടങ്കല്ല് സ്വദേശിയെ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പരാതി നല്‍കുന്നതില്‍നിന്നും പിന്മാറിയത്.
മാലിന്യങ്ങള്‍ നിറഞ്ഞ പൊടിയുല്‍പന്നങ്ങള്‍ വില്‍പനനടന്ന സ്ഥലങ്ങളിലെല്ലാം ഏജന്റുമാര്‍ മുഖാന്തിരം മാനേജര്‍ ബന്ധപ്പെട്ട് പ്രശ്‌നം ഒതുക്കുകയാണ് ഉണ്ടായതെന്നാണ് വിവരം. ഇത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. കാലപ്പഴക്കംചെന്ന കറിപ്പൊടികളും മസാലപ്പൊടികളും ഭക്ഷ്യ ദുരന്തത്തിന് തന്നെ കാരണമായിത്തീരുമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഒരു പ്രമുഖ നടിയാണ് ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍.
Keywords: Worms, Curry Powder, Kanhangad, Kasaragod, Kerala, Complaint, Agent, Worms in curry powder, Advertisement Airline Travels.
Advertisement: