city-gold-ad-for-blogger
Aster MIMS 10/10/2023

ലോക ജലദിനം; ജില്ലയില്‍ വിവിധ പരിപാടികള്‍

അഞ്ചുവര്‍ഷത്തിനിടെ കുടിവെള്ള ലഭ്യതയില്‍ 25 ശതമാനത്തിന്റെ കുറവെന്ന് റിപോര്‍ട്ട്

കാഞ്ഞങ്ങാട്: (www.kasargodvartha.com 22/03/2015) ജില്ലയില്‍ അഞ്ചുവര്‍ഷത്തിനിടെ കുടിവെള്ള ലഭ്യതയില്‍ 25 ശതമാനത്തിന്റെ കുറവുണ്ടെന്ന്  ജല അതോറിറ്റിയുടെ പഠന റിപ്പോര്‍ട്ട്. ജില്ലയില്‍ പ്രതിദിനം ജല അതോറിറ്റി വഴിയുള്ള ശുദ്ധജലവിതരണത്തിന്റെ അളവ് 26 ദശലക്ഷം ലിറ്ററാണ്.

കാര്യങ്കോട്, ചന്ദ്രഗിരി, മൂന്നാംകടവ് പുഴകളാണ് ജില്ലയുടെ പ്രധാന ജലസ്രോതസ്. ഓരോവര്‍ഷം കഴിയുമ്പോഴും ജല ലഭ്യത ഗണ്യമായി കുറയുകയാണ് ചെയ്യുന്നത്. അനിയന്ത്രിതമായുള്ള മണലൂറ്റല്‍ ജലനിരപ്പ് കുറയ്ക്കുന്നു.

കാര്യങ്ങള്‍ പോക്ക് ഈ രീതിയിലാണെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വേനലിന്റെ തുടക്കത്തില്‍ തന്നെ ചന്ദ്രഗിരിപ്പുഴ വറ്റുന്ന കാഴ്ച കാണാനായേക്കുമെന്നാണ് ജലഅതോറിറ്റി കാസര്‍കോട് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എം.വത്സന്‍ പറയുന്നത്.

ജില്ലയിലെ പുഴകളെല്ലാം പൊന്മുടി, അഗസ്ത്യകൂടം മലനിരകളില്‍നിന്ന് ഉത്ഭവിക്കുന്നവയാണ്. കാലാവസ്ഥ വ്യതിയാനംമൂലം കിഴക്കന്‍ മലനിരകളില്‍ നിന്ന് ആരംഭിക്കുന്ന അരുവികളുടെ ഉറവകളും വറ്റുകയാണ്.
ലോക ജലദിനം; ജില്ലയില്‍ വിവിധ പരിപാടികള്‍

എസ്.കെ.എസ്.ബി.വി. ജല ദിന ക്യാമ്പയിന് പ്രൗഡ തുടക്കം

നായന്മാര്‍മൂല: തായല്‍ നായന്മാര്‍മൂല മഅ്ദനുല്‍ ഉലും മദ്രസ വിദ്യാര്‍ത്ഥി കൂട്ടായ്മയായ എസ്.കെ.എസ്.ബി.വി സംഘടിപ്പിക്കുന്ന ജല ദിന ക്യാമ്പയിന് മദ്രസ അങ്കണത്തില്‍ പ്രൗഡ തുടക്കം. ജമാഅത്ത് ഖത്തീബ് മുഹ്‌യദ്ദീന്‍ ബാഖവി ഉദ്ഘാടനം ചെയ്തു.

സദര്‍ മുഅല്ലിം ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹുദവി ബെദിര അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.ബി.വി കണ്‍വീനര്‍ അബൂബക്കര്‍ മൗലവി തായല്‍ നായന്മാര്‍മൂല സ്വാഗതം പറഞ്ഞു, അബ്ദുല്‍ ഖാദര്‍ മദനി, പ്രസിഡണ്ട് അന്‍സാബ് കുണ്ടന്നൂര്‍, അബ്ദുല്ല കുഞ്ഞി, മദ്രസ ലീഡര്‍ അന്‍വര്‍, അഷ്ഫല്‍, ഷാഫി, ബിഷാറത്ത്, അന്‍സാര്‍, അബ്ദുല്ല, നദീര്‍, സിറാജ്, അബ്‌റാര്‍, മുഫീദ്, ശബീര്‍, ജലാല്‍, മുബശ്ശിര്‍, മഷ്ഹൂദ്, അബ്ദുര്‍ റഹ്മാന്‍, ശഹീദ്, അര്‍ഷാദ്, ഖാദര്‍, ബാസില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ക്യാമ്പയിനോടനുബന്ധിച്ച് ജലദിന പ്രതിജ്ഞ, പോസ്റ്റര്‍പ്രദര്‍ശനം, ലേഖന മത്സരം, തണ്ണീര്‍ പന്തല്‍, ലഘുലേഖ വിതരണം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

ലോക ജലദിനം; ജില്ലയില്‍ വിവിധ പരിപാടികള്‍
തായല്‍ നായന്മാര്‍മൂല മഅ്ദനുല്‍ ഉലും മദ്രസ വിദ്യര്‍ത്ഥി കൂട്ടായ്മയായ എസ്.കെ.എസ്.ബി.വി സംഘടിപ്പിക്കുന്ന ജല ദിന ക്യാമ്പയിന് മദ്രസ അങ്കണത്തില്‍ ഖത്തീബ് മുഹ്‌യദ്ദീന്‍ ബാഖവി ഉല്‍ഘാടനം ചെയ്യുന്നു
ലോക ജലദിനം; ജില്ലയില്‍ വിവിധ പരിപാടികള്‍
തായല്‍ നായന്മാര്‍മൂല മഅ്ദനുല്‍ ഉലും മദ്രസ വിദ്യര്‍ത്ഥികളുടെ ജലദിന പോസ്റ്റര്‍പ്രദര്‍ശനം
ലോക ജലദിനം; ജില്ലയില്‍ വിവിധ പരിപാടികള്‍
ലോക ജലദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാനയില്‍ വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് അബൂദാബി കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന സ്ഥാപക പ്രസിഡണ്ട് സി.കെ.അബ്ദുര്‍ റഹ് മാന്‍ ഹാജി പതാക ഉയര്‍ത്തുന്നു 

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം

Keywords:  Kasaragod, Kerala, Kanhangad, water, World Water Day, Students, Poster, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL