city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അന്തര്‍ദേശീയ ബാലവേലാ വിരുദ്ധ ദിനാചരണം നടത്തി

നീലേശ്വരം: (www.kasargodvartha.com 12/06/2015) അന്തര്‍ദേശീയ ബാലവേല വിരുദ്ധ ദിനാചരണം ചൈല്‍ഡ് ലൈന്‍ കാസര്‍കോട് ജില്ലാസപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം മുനിസിപ്പല്‍ സാംസ്‌കാരിക നിലയത്തില്‍ നടന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ബാലവേല നിയമഭേദഗതി ബാലവേല വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനോപകരണ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.

ചടങ്ങില്‍ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പാന്‍ടെക്ക് ചെയര്‍മാന്‍ കെ.പി ഭരതന്‍ കേരള എഡുക്കേഷന്‍ കൗണ്‍സില്‍ നടത്തിയ പ്രീ പ്രൈമറി ടി.ടി.സി. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രോജക്റ്റ് മാനേജര്‍മാരായ പ്രെയ്‌സ് പയസ്, സിജോ അമ്പാട്ട് എന്നിവര്‍ ക്ലാസെടുത്തു. ചൈല്‍ഡ് ലൈന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ. വി. ലിഷ, ടീം ലീഡര്‍ ശ്രീലത ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


അന്തര്‍ദേശീയ ബാലവേലാ വിരുദ്ധ ദിനാചരണം നടത്തി
അന്തര്‍ദേശീയ ബാലവേലാ വിരുദ്ധ ദിനാചരണം നടത്തി
അന്തര്‍ദേശീയ ബാലവേലാ വിരുദ്ധ ദിനാചരണം നടത്തി

Keywords : Nileshwaram, Kanhangad, Programme, Inauguration, Kerala, Child Labor, World Day Against Child Labour marked.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia