ഡിസംബര്‍ 1 ലോക ഏയ്ഡ്‌സ് ദിനം: കാഞ്ഞങ്ങാട് ദീപശിഖ
Nov 29, 2011, 21:00 IST
കാഞ്ഞങ്ങാട്: ലോക ഏയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് മെഴുകുതിരി ദീപം തെളിക്കും. സമഗ്ര ആരോഗ്യ പരിപാലന രംഗത്തെ പ്രമുഖരടക്കമുള്ള നിരവധി സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും. കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ പദ്ധതിയായ ഐ.എ.ഡി.സുരക്ഷാ പദ്ധതിയുടെ കാഞ്ഞങ്ങാട് സബ് സെന്ററാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ആരോഗ്യ ബോധവല്‍ക്കരിണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന പദ്ധതിയുമായി മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് പ്രോജക്റ്റ് മാനേജര്‍ വി ലിജു അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod, Kanhangad, AIDS,