സ്‌കൂട്ടറിടിച്ച് വഴിയാത്രക്കാരന് ഗുരുതരം; അപകടം വരുത്തിയ നവവധു തൂങ്ങിമരിച്ച നിലയില്‍
Feb 7, 2015, 22:05 IST
ചെറുവത്തൂര്‍: (www.kasargodvartha.com 07/02/2015) സ്‌കൂട്ടറിടിച്ച് വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റതില്‍ മനംനൊന്തെന്ന് സംശയം, അപകടം വരുത്തിയ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ അച്ചാംതുരുത്തി എരിഞ്ഞിക്കീലിലെ പി നിഷാന്തിന്റെ ഭാര്യ അര്‍ച്ചന (22)യെയാണ് ശനിയാഴ്ച വൈകിട്ട് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. www.kasargodvartha.com
രണ്ടുമാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ശനിയാഴ്ച വൈകിട്ട് ചെറുവത്തൂരില്‍നിന്ന് എരിഞ്ഞിക്കീലിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരുന്നതിനിടെ അര്‍ച്ചന ഓടിച്ച സ്‌കൂട്ടര്‍ കാടങ്കോട് വെച്ച് വഴിയാത്രക്കാരനായ കാടങ്കോട് സ്വദേശി മാടായി കണ്ണനെ (75) ഇടിച്ചിരുന്നു. ഇയാള്‍ ഗുരുതര നിലയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. www.kasargodvartha.com
അപകട ശേഷം വീട്ടിലെത്തിയ അര്‍ച്ചന അസ്വസ്തത പ്രകടിപ്പിച്ചിരുന്നു. പിന്നീടാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുറുമാത്തൂര്‍ സ്വദേശി പരേതനായ ചന്ദ്രന്റെയും അനിതയുടെയും മകളാണ്.

Keywords : Women, Death, Obituary, Scooter, Accident, Injured, Husband, House, Kasaragod, Kanhangad, Kerala, Archana.