തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ നില ഗുരുതരം
Feb 4, 2012, 15:48 IST
മാലോം കരുവംകയത്തെ തോമസിന്റെ ഭാര്യ ലിസിയുടെ (21) നിലയാണ് ഗുരുതരാവസ്ഥയിലുള്ളത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ലിസി ഭര്‍തൃവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രിമിച്ചത്.
ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ലിസിയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ക്രൂര പീഡനമാണ് ലിസിയെ ആത്മഹത്യാ ശ്രമത്തിന് പ്രേരിപ്പിച്ചത്. ഭര്‍ത്താവ് തോമസ് ദിവസവും മദ്യപിച്ച് വന്ന് ലിസിയെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. പീഡനം സഹിക്കാനാകാതെ ലിസി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. പോലീസ് എത്തി ലിസിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Keywords: kasaragod, Kanhangad, chittarikkal, Woman, suicide-attempt,