മടിക്കൈയില്‍ യുവതിയുടെ സ്‌കൂട്ടി തീവെച്ച് നശിപ്പിച്ചു
Aug 4, 2015, 10:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/08/2015) മടിക്കൈ ബങ്കളത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന യുവതിയുടെ സ്‌കൂട്ടി അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു. ബങ്കളം കൂട്ടപ്പുന്നയിലെ നാരായണന്‍ നമ്പൂതിരിയുടെ മകളും പയ്യന്നൂര്‍ ആക്‌സിസ് ബാങ്ക് ജീവനക്കാരിയുമായ സംഗീതയുടെ സ്‌കൂട്ടിയാണ് അഗ്നിക്കിരയാക്കിയത്. തിങ്കളാഴ്ച രാത്രി സ്‌കൂട്ടി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വാഹനം കത്തിച്ചനിലയില്‍കണ്ടത്.
സംഗീതയുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്‌കൂട്ടി കത്തിച്ചതിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. മടിക്കൈ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായിട്ടുണ്ട്. തീവെപ്പും കിണറുകളില്‍ മാലിന്യ നിക്ഷേപവും അക്രമങ്ങളും പതിവാക്കിയ സംഘം നാട്ടുകാര്‍ക്ക് തലവേദനയാവുകയാണ്. വ്യാജമദ്യ നിര്‍മാണവും വില്‍പനയും പെരുകിയതോടെയാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചത്.

Keywords: Kanhangad, Woman, Fire, Kerala, Kasaragod, Madikai, Woman Scooty set fire, Advertisement Royal Silks