വൃദ്ധയുടെ സ്വര്‍ണ്ണമാല തട്ടിയ സ്ത്രീ റിമാന്‍ഡില്‍
May 18, 2012, 16:02 IST
കാഞ്ഞങ്ങാട് : വൃദ്ധയുടെ കഴുത്തില്‍ നിന്നും ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത കേസില്‍ അറസ്റ്റിലായ സ്ത്രീയെ കോടതി റിമാന്‍ഡ് ചെയ്തു.
പാലക്കുന്ന് ചക്ലിയ കോളനിയിലെ പത്മാവതിയെന്ന സുകുമാരിയെയാണ് (50) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ്് ചെയ്തത്.
ബുധനാഴ്ച ഉച്ചയോടെയാണ് കാലിക്കടവ് കരക്കേരുവിലെ പാറ്റയുടെ കഴുത്തില്‍ നിന്നും സുകുമാരി സ്വര്‍ണ്ണമാല തട്ടിയെടുത്തത്.

വീടിന്റെ വരാന്തയില്‍ വിശ്രമിക്കുകയായിരുന്ന പാറ്റയുടെ ആഭരണം തട്ടിയെടുത്തശേഷം ഓടി രക്ഷപ്പെട്ട സുകുമാരി പയ്യന്നൂരിലെ ഒരു ജ്വല്ലറിയില്‍ മാല വില്‍ക്കുകയും കമ്മലും അരഞ്ഞാണവും പണവും വാങ്ങി തിരിച്ചുവരികയുമായിരുന്നു. കാലിക്കടവില്‍ ബസിറങ്ങിയ സുകുമാരിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയാണുണ്ടായത്. സുകുമാരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പയ്യന്നൂരിലെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയ സ്വര്‍ണ്ണമാല കണ്ടെടുത്തു.തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പത്മാവതിയെ കോടതിയില്‍ ഹാജരാക്കിയത്.
Keywords: Kanhangad, Kasaragod, Gold, Theft, Remand, Woman