കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി കോടതിയില്‍ ഹാജരാക്കി
Jul 18, 2012, 15:21 IST
കാഞ്ഞങ്ങാട്: കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കി. ബളാല്‍ അരീക്കര കോളനിയിലെ മാധവന്റെ മകള്‍ പ്രമീള(22)യെയാണ് വെള്ളരിക്കുണ്ട് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതിയില്‍ ഹാജരാക്കിയത്.
കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടതിനെ തുടര്‍ന്ന് പ്രമീള കാമുകനോടൊപ്പം തന്നെ പോയി. ജൂലായ് 12 ന് ഉച്ചക്ക് 12 മണിയോടെയാണ് പ്രമീള കാമുകനായ തളിപ്പറമ്പിലെ മൊബീസിനൊപ്പം ഒളിച്ചോടിയത്. മാതാവ് പള്ളിച്ചി കൂലിവേലക്ക് പോയ സമയത്ത് പ്രമീളയും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. 12 മണിയോടെ വെള്ളരിക്കുണ്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് പ്രമീള വീട്ടില്‍ നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രമീള മൊബീസിനോടൊപ്പം ഒളിച്ചോടിയതായി വ്യക്തമായത്. പ്രമീളയും മൊബീസും മൂന്ന് വര്‍ഷക്കാലത്തോളമായി പ്രണയത്തിലാണ്. വയറിംങ് ജോലിക്കായി ബളാല്‍ അരീക്കരയില്‍ വന്ന സമയത്താണ് മൊബീസ് പ്രമീളയുമായി പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. വ്യത്യസ്ത മത വിഭാഗങ്ങളില്പ്പെട്ടവരായതിനാല് ഇവരുടെ പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.
ഇതേ തുടര്‍ന്നാണ് മൊബീസിനൊപ്പം പ്രമീള ഒളിച്ചോടിയത്. ഇതിന് ശേഷം ഇവര്‍ ബളാലിലെ ഒരു വാടക വീട്ടില്‍ ഭാര്യാഭര്ത്താക്കന്മാരെ പോലെ താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് പ്രമീളയുടെ മാതാവ് പള്ളിച്ചിയുടെ പരാതി പ്രകാരം വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഈ വിവരമറിഞ്ഞ പ്രമീള കാമുകനായ മൊബീസിനെയും കൂട്ടി വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച ഉച്ചയോടെ ഹാജരാകുകയായിരുന്നു.തുടര്‍ന്ന് പോലീസ് പ്രമീളയെ കോടതിയില്‍ ഹാജരാക്കുകയാണുണ്ടായത്. താന്‍ തളിപ്പറമ്പിലെ കാസിമിന്റെ മകന് മൊബീസിനോടൊപ്പം പോയതാണെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് പ്രമീള കോടതിയില്‍ മൊഴി നല്‍കിയത്.

Keywords: Kanhangad, Woman, Court, Lovers