കാഞ്ഞങ്ങാട് വിദ്യാര്‍ത്ഥിനിയെ ബൈക്കില്‍ തട്ടികൊണ്ടുപോയി
May 1, 2012, 13:05 IST
സുള്ള്യ: ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ ചേര്‍ന്ന് 21 കാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി. കാഞ്ഞങ്ങാട് പനത്തടി ഗ്രാമത്തിലെ വെങ്കപ്പഗൗഡയുടെ മകള്‍ സന്ധ്യയെയാണ് തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയത്. പുത്തൂരിലെ കോളേജില്‍ ബി.ബി.എം വിദ്യാര്‍ത്ഥിനിയാണ് സന്ധ്യ.
സുള്ള്യയ്ക്ക സമീപം മുതുനൂരു കുക്കുജട്ക്കയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു യുവതി. തിങ്കളാഴ്ച ബന്ധുക്കള്‍ക്കൊപ്പം കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോകുന്നതിനിടയിലാണ് രണ്ട് യുവാക്കള്‍ ബലം പ്രയോഗിച്ച് സന്ധ്യയെ ബൈക്കില്‍ കയറ്റി കടത്തിയത്. അപ്രതീക്ഷിതമായ ഈ നാടകീയരംഗങ്ങള്‍ നോക്കിനില്‍ക്കാനെ ബന്ധുക്കള്‍ക്കായുള്ളു. തട്ടികൊണ്ടുപോകലിന് പിന്നില്‍ മാവിനകട്ട ദേവച്ചെല്ലയിലെ സര്‍വ്വേശ് എന്ന ഫോട്ടോഗ്രാഫറാണെന്ന് പിതാവ് സുള്ള്യ പോലീസില്‍ പരാതിപ്പെട്ടു.
സന്ധ്യക്ക് യുവാവുമായി മൊബൈല്‍ ഫോണ്‍ ബന്ധമുണ്ടെന്നും പരാതിയില്‍ പറഞ്ഞു.

Keywords: Sullia, Woman, Kidnap, Bike, Kanhangad