സ്ഥലം വില്‍പ്പന; ഭര്‍ത്താവിനെതിരെ യുവതി കോടതിയില്‍
Jun 9, 2012, 11:00 IST
കാഞ്ഞങ്ങാട്: കോടതി ഉത്തരവ് ലംഘിച്ച് സ്ഥലം വില്‍പ്പന നടത്തുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്യുന്ന ഭര്‍ത്താവിനെതിരെ യുവതി കോടതിയില്‍ ഹരജി നല്കി.
മഞ്ചേശ്വരം ഉദ്യാവാറിലെ പരേതനായ ബാവയുടെ മകള്‍ മിസ്രിയയാണ് (28) ഭര്‍ത്താവ് ഉദുമ മുക്കുന്നോത്തെ അബ്ദുള്‍ ലത്തീഫിനെ(33)തിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്. 2003 ഏപ്രില്‍ 27 നാണ് അബ്ദുള്‍ ലത്തീഫ് മിസ്രിയയെ വിവാഹം ചെയ്തത്. വിവാഹവേളയില്‍ മിസ്രിയയുടെ വീട്ടുകാര്‍ അബ്ദുല്‍ ലത്തീഫിന് ഒന്നരലക്ഷം രൂപയും 45 പവന് സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതോടൊപ്പം താമസിക്കുന്ന വീടും സ്ഥലവും വില്‍പ്പന നടത്താന്‍ അബ്ദുല്‍ ലത്തീഫ് ശ്രമിച്ചു. ഇതിനെതിരെ മിസ്രിയ നല്കിയ ഹരജിയെ തുടര്‍ന്ന് വീടും സ്ഥലവും വില്‍പ്പന നടത്തുന്നത് കോടതി ഇടപെട്ട് തടഞ്ഞു. പിന്നീട് കോടതിയുടെ ഉത്തരവ് ലംഘിച്ച് സ്ഥലവും വീടും ലത്തീഫ് വില്‍പ്പന നടത്തുകയായിരുന്നു. ഇതെതുടര്‍ന്നാണ് മിസ്രിയ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Keywords: Kasaragod, Kanhangad, Husband, Wife