city-gold-ad-for-blogger

ഗുളികകള്‍ അകത്തു ചെന്ന് അത്യാസന്ന നിലയിലായ യുവതിയുടെ തെറ്റായ മേല്‍വിലാസം പോലീസിനെ വട്ടംകറക്കി

പള്ളിക്കര: (www.kasargodvartha.com 07/01/2015) അമിതമായി ഗുളികകള്‍ അകത്തുചെന്നു അത്യാസന്ന നിലയിലായ യുവതിയുടെ മേല്‍വിലാസം തേടി പോലീസ് പരക്കം പാഞ്ഞു. 80തിലധികം ഗുളികകള്‍ അകത്തു ചെന്നു അത്യാസന്ന നിലയില്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും, നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്ത റഹ്‌യാന എന്ന 30 കാരിയുടെ വിലാസം തേടിയാണ് ബേക്കല്‍ പോലീസ് പരക്കം പാഞ്ഞത്.

തിങ്കളാഴ്ച വൈകിട്ടാണ് റഹ്‌യാന എന്ന 30 വയസു തോന്നിക്കുന്ന യുവതിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. റഹ്‌യാന, കെയര്‍ ഓഫ് മുഹമ്മദ് കുഞ്ഞി, പള്ളിക്കര, ബേക്കല്‍ എന്ന മേല്‍വിലാസമാണ് ആശുപത്രിയില്‍ നല്‍കിയത്. അത്യാസന്ന നിലയിലെത്തിയ യുവതിയെ വിദഗ്ധ ചികിത്സക്ക് കോഴിക്കോട്ടേക്ക് മാറ്റിയ വിവരം ആശുപത്രി അധികൃതര്‍  ബേക്കല്‍ പോലീസിനെ അറിയിച്ചിരുന്നു.

എന്നാല്‍ റഹ്‌യാനയുടെ മേല്‍വിലാസത്തില്‍ പള്ളിക്കരയിലും പരിസരത്തും പോലീസ് അന്വേഷണം നടത്തിയെങ്കിലും യുവതിയെക്കുറിച്ചോ, സംഭവത്തെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചില്ല.

യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറെക്കുറിച്ച് ബുധനാഴ്ച രാവിലെ പോലീസിന് സൂചന കിട്ടുകയും ഓട്ടേ ഡ്രൈവറെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതോടെ പോലീസിന്റെ തലവേദന തീരുകയും ചെയ്തു. യുവതി പള്ളിക്കര പെരിയ റോഡില്‍ വാട്ടര്‍ ടാങ്കില്‍ നിന്നും തിരിയുന്ന റോഡില്‍ പള്ളിപ്പുഴയില്‍ വെല്‍ഫയര്‍ സ്‌കൂളിനടുത്ത ഒരു വ്യാപാരിയുടെ ഭാര്യയാണെന്നാണ് ഒടുവില്‍ മനസിലായത്.

തിങ്കളാഴ്ച സന്ധ്യയോടെയാണ് യുവതിയെ അത്യാസന്ന നിലയില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. മെഡിക്കല്‍ കോളജില്‍ കഴിയുന്ന യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ബേക്കല്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഗുളികകള്‍ അകത്തു ചെന്ന് അത്യാസന്ന നിലയിലായ യുവതിയുടെ തെറ്റായ മേല്‍വിലാസം പോലീസിനെ വട്ടംകറക്കി

Keywords : Police, Woman, Hospital, Kanhangad, Rayhana, Woman hospitalized after medicine overdose. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia