city-gold-ad-for-blogger

വിവാഹ നിശ്ചയം കഴിഞ്ഞ യുവതി തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: (kasargodvartha.com 25.03.2014) വിവാഹം നിശ്ചയം കഴിഞ്ഞ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി ചെമ്പ്രംതാനം ചെറുപ്പയിലെ മോഹനന്‍ - ലക്ഷ്മി ദമ്പതികളുടെ മകള്‍ അഞ്ജു ശ്രീ മോഹനനെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃക്കരിപ്പൂര്‍ സ്വദേശിയായ ഒരു യുവാവുമായി അഞ്ജുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. 2014 ഡിസംബറില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. അമ്മ വഴക്ക് പറഞ്ഞതാണ് അഞ്ജുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.

വിവാഹ നിശ്ചയം കഴിഞ്ഞ യുവതി തൂങ്ങിമരിച്ച നിലയില്‍ബി.ഫാം ബിരുദ ധാരിയാണ് അഞ്ജു.  പിതാവ് മോഹനന്‍ ഗള്‍ഫിലാണ്. സഹോരങ്ങള്‍: മഞ്ജുശ്രീ, ദര്‍ശന. ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  പ്രിയാമണി വിവാഹിതയാകുന്നു

Keywords:  Kanhangad, Groom, Bride, marriage, Trikaripur, Youth, Student, kasaragod, Kerala, Anju, Hanged, Woman hang themselves in house

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia