ബാങ്കിനെ വഞ്ചിച്ച യുവതി 1,12000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
Jun 5, 2012, 16:54 IST
കാഞ്ഞങ്ങാട്: പണമിടപാടില്‍ വിശ്വാസ വഞ്ചന കാണിച്ചകേസില്‍ ബാങ്കിന് യുവതി 1,12000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. പരപ്പ കനകപള്ളിയിലെ ശോഭിഫിലിപ്പാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഇത്രയും തുക നഷ്ടപരിഹാരം നല്‍കേണ്ടത്. എസ്ബിഐയില്‍ നിന്നും നാല് ലക്ഷത്തോളം രൂപയാണ് ശോഭി ഫിലിപ്പ് വായ്പ വാങ്ങിയത്. പണംതിരിച്ചടച്ച് തുടങ്ങിയ ശോഭി ബാങ്കിന് നല്‍കിയ 1,12000 രൂപയുടെ ചെക്ക് വ്യാജമാണെന്ന് കണ്ടെത്തിയതോടെ ബാങ്ക് അധികൃതര്‍
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
ഹരജി സ്വീകരിച്ച കോടതി ശോഭിക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈകേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് കോടതിയില്‍ വിചാരണ പൂര്‍ത്തിയാവുകയും ഇന്നലെ ശോഭിക്കെതിരെ കോടതി വിധി പ്രഖ്യാപിക്കുകയുംചെയ്തത്.

Keywords: Kanhangad, Kasaragod, Woman, Court, Cheating