ദേശിയ പണിമുടക്ക് വിജയിപ്പിക്കുക
Feb 3, 2012, 16:40 IST
കാസര്‍കോട്: ഫെബ്രുവരി 28ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാന്‍ ഫൊറ്റോ ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.പെന്‍ഷന്‍ പ്രായം 60 വയസ്സായി വര്‍ദ്ധിപ്പിക്കുക, പി.എഫ്.ആര്‍.....ഡി.എ ബില്‍ പിന്‍വലിക്കുക, തസ്തികള്‍ വെട്ടികുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലയില്‍ പ്രചരണ വാഹന ജാഥ നടത്താന്‍ തീരുമാനിച്ചു. ദേശീയ പണിമുടക്ക് വിജയിപ്പിക്കുക എന്ന ആഹ്വാനവുമായി ഫെബ്രുവരി 21 നു താലൂക്ക് ഓഫീസ് പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രചരണ ജാഥ ഫെബ്രുവരി 22ന് കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് പരിസരത്ത് സമാപിക്കും. ഫെബ്രുവരി 24ന് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ധര്‍ണ്ണ സമരം സംഘടിക്കുവാന്‍ യോഗം തീരുമാനിച്ചു. ഫെറ്റോ ജില്ലാ പ്രസിഡന്റായി ബാലകൃഷ്ണന്‍ ബങ്കളത്തിനേയും സെക്രട്ടറിയായി പി.പീതാംബരനേയും തെരെഞ്ഞെടുത്തു.
Keywords: Kasaragod, Convention, Kanhangad.