'കാഞ്ഞങ്ങാട്ട് വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തും'
Feb 25, 2012, 22:35 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ വികസന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ഊന്നുന്നതിന് നഗരസഭയുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ഉപകാരപ്രഥമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനും നഗരസഭ മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. അഡ്വ. എന്‍.എ. ഖാലിദ് അധ്യക്ഷത വഹിച്ചു.
നഗരസഭ പൊതുമരാമത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. അബൂബക്കര്‍ ഹാജിക്കെതിരെ കാഞ്ഞങ്ങാട്ടെ ചില സായാഹ്ന പത്രങ്ങളില്‍ വരുന്ന വാര്‍ത്തയെ യോഗം അപലപിച്ചു. നഗരഭരണത്തെയും പാര്‍ട്ടിയെയും ജനങ്ങളുടെ മുമ്പില്‍ താറടിച്ചു കാണിക്കാനുള്ള ഹീന ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.കെ.കുഞ്ഞബ്ദുല്ല ഹാജി, ജനറല്‍ സെക്രട്ടറി കെ. മുഹമ്മദ്കുഞ്ഞി, കൌണ്‍സിലര്‍മാരായ ഹസൈനാര്‍ കല്ലൂരാവി, പി.കെ. മുഹമ്മദ്കുഞ്ഞി, പൊതുമരാമത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.അബൂബക്കര്‍ ഹാജി, ഖദീജ ഹമീദ്, റഹ്മത്ത് മജീദ്, ഹംസത്ത്, ടി.കെ. സുമയ്യ, ടി. റംസാന്‍ പ്രസംഗിച്ചു.