വിവാഹ മോചന നോട്ടീസ് അയച്ച യുവതിക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം
Feb 1, 2012, 16:40 IST
കാഞ്ഞങ്ങാട്: വിവാഹ മോചനത്തിന് നോട്ടീസ് അയച്ച യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം.അയ്യങ്കാവ് പുതിയകണ്ടത്തെ ചിങ്കത്തിന്റെ മകള്‍ ലളിതക്കാണ് (32) ഭര്‍ത്താവ് പി.സി.കൃഷ്ണന്റെ മര്‍ദ്ദനമേറ്റത്. കൃഷ്ണന്റെ പീഡനത്തെത്തുടര്‍ന്ന് ലളിത സ്വന്തം വീട്ടിലാ ണ് താമസിക്കുന്നത്. ഇതിനിടെ ലളിത കൃഷ്ണന് വിവാഹ മോചനത്തിന് നോട്ടീസ് നല്‍ കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ കൃഷ്ണന്‍ തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ അതിക്രമിച്ച് കടന്ന് ലളിതയെ മര്‍ദ്ദിക്കുകായായിരുന്നു. ലളിതയെ പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: husband, Attack, wife, Kanhangad, Kasaragod