യുവതിയെ ഭര്‍ത്താവ് സുഹൃത്തിന് കാഴ്ചവെച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Apr 10, 2012, 15:17 IST
ഹൊസ്ദുര്‍ഗ്: അരലക്ഷം രൂപക്ക് യുവതിയെ ഭര്‍ത്താവ് സുഹൃത്തിന് കാഴ്ച വെക്കുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചത് രണ്ട് കുറ്റപത്രങ്ങള്‍.
പീഡനത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവ് കരിന്തളം കോയിത്തട്ടയിലെ വരയില്‍ എല്‍.വി പ്രസാദ് (28), സുഹൃത്ത് കരിന്തളം ഓമച്ചേരിയിലെ കെ.വി.മനോജ് (35), എന്നിവര്‍ക്കെതിരെയാണ് വെവ്വേറെ കുറ്റപത്രങ്ങള്‍ നീലേശ്വരം സിഐ സി.കെ.സുനില്‍കുമാര്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയില്‍ സമര്‍പ്പിച്ചത്.
ചോയ്യങ്കോട് പാത്തടുക്കം സ്വദേശിനിയായ 24 കാരിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവ് പ്രസാദിനെതിരെയും യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന് സുഹൃത്ത് മനോജിനെതിരെയുമാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ആദ്യം മനോജിനെ ഒന്നാംപ്രതിയാക്കിയും പ്രസാദിനെ രണ്ടാംപ്രതിയാക്കിയുമാണ് പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്.
പിന്നീട് ഇരുവരെയും വെവ്വേറെ പ്രതികളാക്കി രണ്ട് വ്യത്യസ്ത കേസുകളിലായി പോലീസ് രണ്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുകയായിരുന്നു. കേസിന്റെ ഫയലുകള്‍ വിചാരണ നടപടി ക്രമങ്ങള്‍ക്കായി ഹൊസ്ദുര്‍ഗ് കോടതിയില്‍ നിന്ന് ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറിയിട്ടുണ്ട്.
Keywords: Wife, Harassment, case, Investigation, Kanhangad, Kasaragod