city-gold-ad-for-blogger

'നബിദിന റാലികളില്‍ വെള്ള യൂണിഫോം മാത്രം'

'നബിദിന റാലികളില്‍ വെള്ള യൂണിഫോം മാത്രം'
കാഞ്ഞങ്ങാട്: വരും വര്‍ഷങ്ങളില്‍ മഹല്ല് ജമാഅത്ത് സംഘടിപ്പിക്കുന്ന നബിദിന റാലിയില്‍ അണിനിരക്കുന്ന വളണ്ടിയര്‍മാര്‍ വെള്ള യൂണിഫോം മാത്രം ധരിച്ചാല്‍ മതിയെന്ന് അജാനൂര്‍ കടപ്പുറം മുസ്ലീം ജമാഅത്ത് വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. അലങ്കാരങ്ങള്‍ പള്ളിയും മദ്രസയും കേന്ദ്രീകരിച്ച് മാത്രം മതിയെന്നും തീരുമാനമെടുത്തു. ഇക്കഴിഞ്ഞ നബിദിന റാലിയിലെ യൂണിഫോം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ജമാഅത്ത് കമ്മിറ്റിയുടെ ഈ തീരുമാനം. സ്ഥലം ഇമാം അഷ്‌റഫ് സഅദി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.ഹമീദ് ഹാജി അദ്ധ്യക്ഷ വഹിച്ചു. ജനറല്‍ സെക്രട്ടറി സി.എച്ച്. മജീദ് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും, ഓഡിറ്റര്‍ ഫാന്‍സി മുഹമ്മദ് കുഞ്ഞി ഹാജി അവതരിപ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടും യോഗം അംഗീകരിച്ചു.

പുതിയ ഭാരവാഹികളായി എ.ഹമീദ് ഹാജി(പ്രസിഡണ്ട്), എ. അബ്ദുല്ല(ട്രഷറര്‍), പാലക്കി അബ്ദുല്‍ ഖാദര്‍, എസ്.കെ. അബ്ദുല്ല ഹാജി(വൈസ് പ്രസിഡണ്ടുമാര്‍), കെ.എച്ച്. മജീദ്, ശിഹാബ് പാലായി(സെക്രട്ടറിമാര്‍), ഫാന്‍സി മുഹമ്മദ് കുഞ്ഞി ഹാജി(ഓഡിറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. വി.എം.ഗഫൂര്‍ ഹാജി, യു.വി.അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പ്രവര്‍ത്തക സമിതിയിലേക്ക് സി.എച്ച്. യൂസഫ്, എ.അന്തുമായി ഹാജി, കെ.സി.ഹംസ, കെ.ടി.ഹാരീസ്, പി. അമാനന്ത് ഹാജി, ബുഷ്‌റ മുഹമ്മദ്, പി. സിറാജുദ്ദീന്‍, പി.ഖുല്‍ബുദ്ധീന്‍, ഹാജി മൊയ്തു, കെ.എം. അബ്ദുല്‍ ഖാദര്‍, എന്‍.ഷരീഫ് എന്നിവരേയും തിരഞ്ഞെടുത്തു.

Keywords:  White uniform, Nabi day rally, Ajanur Kadappuram, Muslim Jamaath committee, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia