വാട്ട്‌സ് ആപ്പ് ചാറ്റില്‍ പ്രണയത്തിലായ പെണ്‍കുട്ടി വിവാഹത്തിന് 3 ദിവസം മുമ്പ് കാമുകനൊപ്പം ഒളിച്ചോടി
Oct 21, 2014, 13:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.10.2014) വാട്ട്‌സ് ആപ്പ് ചാറ്റില്‍ പ്രണയത്തിലായ പെണ്‍കുട്ടി വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് കാമുകനൊപ്പം വീടുവിട്ടു. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വരന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. ചന്തേര പോലീസ് സ്‌റ്റേഷന് സമീപമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഇക്കഴിഞ്ഞ 19നാണ് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി വെള്ളൂര്‍ സ്വദേശിയായ യുവാവിനൊപ്പം വീടുവിട്ടത്. കൂട്ടുകാരിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. ഏറെ നേരമായിട്ടും പെണ്‍കുട്ടി തിരിച്ചുവരാത്തതിനെ തുടര്‍ന്ന് സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി യുവാവിനൊപ്പം വീടുവിട്ടതായി വ്യക്തമായത്. ഇരുവരെയും കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി വാട്ട്‌സ് ആപ്പ് ചാറ്റിംഗിലൂടെയാണ് യുവാവുമായി കൂടുതല്‍ അടുക്കുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Women, Love, Wedding days, WhatsApp, Chat, Facebook.
Advertisement: