city-gold-ad-for-blogger

പട്ടികടിച്ചാല്‍ ജനങ്ങള്‍ എങ്ങോട്ടോടണം?

കാസര്‍കോട്: (www.kasargodvartha.com 21/04/2015) ജില്ലയില്‍ തെരുവ് നായ ശല്യം രൂക്ഷമായതോടെ നിരവധി പേരാണ് ചികിത്സ തേടി ആശുപത്രികളിലെത്തുന്നത്. എന്നാല്‍ പല ആശുപത്രികളിലും പ്രതിരോധ മരുന്നുകള്‍ ലഭ്യമല്ലാത്തത് ജനങ്ങളെ വലക്കുകയാണ്. പട്ടി കടിച്ചാല്‍ ഏത് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നറിയാതെ പലരും നെട്ടോട്ടമോടുകയാണ്.

ഇക്കഴിഞ്ഞ വിഷു ദിനത്തില്‍ കാഞ്ഞങ്ങാട് ഭാഗത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ 30 കിലോമീറ്ററിലധികം ദൂരം താണ്ടി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കാണ് ചികിത്സയ്ക്കായി എത്തിയത്. തൊട്ടടുത്ത കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മരുന്നുക്ഷാമമാണ് രോഗികള്‍ക്ക് വിനയായത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മദ്രസ വിദ്യാര്‍ത്ഥികളുമാണ് കൂടുതലായും തെരുവ് നായ്ക്കളുടെ ആക്രണത്തിന് ഇരയാവുന്നത്. എന്നാല്‍ ഇപ്പോള്‍ പട്ടാപ്പകല്‍ പോലും നിരവധി പേര്‍ ആക്രമണത്തിന് ഇരയാവുന്നു. തെരുവ് നായകള്‍ക്ക് പുറമെ വളര്‍ത്തു നായകളുടെ കടിയേറ്റും പലരും ചികിത്സ തേടി. ഭക്ഷണം കൊടുക്കുന്നതിനിടെ മഞ്ചേശ്വരത്ത് ഒരു യുവതിക്ക് നായയുടെ കടിയേറ്റിരുന്നു. നെല്ലിക്കുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെയും വളര്‍ത്തുനായ കടിച്ചിരുന്നു.

നഗര പ്രദേശങ്ങളിലും തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ വിലസുകയാണ്. രാത്രിയായാല്‍ കാസര്‍കോട്പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം നായ്ക്കളുടെ താവളമാകും. ഹോട്ടലുകളില്‍ നിന്നും തട്ടുകടകളില്‍ നിന്നും മറ്റും പുറംതള്ളുന്ന മാലിന്യങ്ങള്‍ തിന്നു കൊഴുത്ത് ഒരു ഒന്നൊന്നര പരുവത്തില്‍ വളര്‍ന്നു വരികയാണ് തെരുവ് നായ്ക്കള്‍. രാത്രിയായാല്‍ കൂട്ടത്തോടെ റോഡില്‍ കുത്തിയിരിക്കുന്ന നായ്ക്കൂട്ടം ബൈക്ക് യാത്രക്കാര്‍ക്ക് നേരെ കുരച്ചുചാടി വിറപ്പിച്ചുവിടുകയാണ്. നീലേശ്വരത്ത് സ്‌കൂട്ടറിന് പിറകില്‍ യാത്ര ചെയ്യുമ്പോള്‍ നായ ഷാള്‍ കടിച്ച് വലിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്നും വീണ യുവതി മരണപ്പെടുകയും ചെയ്തിരുന്നു. നായ്ക്കള്‍ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് അപകടത്തില്‍ പെട്ട് പരിക്കേല്‍ക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്. രാത്രി വൈകിയാല്‍ വടിയും കല്ലുമെടുത്ത് നഗരത്തിലിറങ്ങേണ്ട അവസ്ഥയാണ്.

ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ നിന്നും നായ്ക്കള്‍ മാറിനില്‍ക്കുകയാണ്. ഇടവഴികളില്‍ കാത്തുനില്‍ക്കുന്ന നായ്ക്കള്‍ തനിച്ച് പോകുന്നവരെ കൂട്ടമായി ആക്രമിക്കുകയാണ് ചെയ്യുന്നത്. പലയിടത്തും ആടുകളെയും മറ്റു വളര്‍ത്തുമൃഗങ്ങളെയും കൊന്നൊടുക്കുകയും ചെയ്യുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പട്ടികടിച്ചാല്‍ ജനങ്ങള്‍ എങ്ങോട്ടോടണം?

Keywords : Kasaragod, Kerala, Street dog, Attack, Injured, Hospital, Treatment, Kanhangad, School, Children, Madrasa.  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia